എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം, നാഡികളുടെ പ്രവര്‍ത്തനം, പേശികളുടെ പ്രവര്‍ത്തനം, രക്തം കട്ടപിടിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒരു അവശ്യ ധാതുവാണ് കാത്സ്യം. നിങ്ങള്‍ക്ക് ആവശ്യത്തിന് കാത്സ്യം ലഭിച്ചില്ലെങ്കില്‍ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം.
Read Also: കഞ്ചാവ് ചെടികൾ നട്ടുവളർത്തി: യുവാവ് അറസ്റ്റിൽ
കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍ തളര്‍ച്ച, സ്ഥിരമായ നടുവേദന തുടങ്ങിയവ ഉണ്ടാകാം. ശരീരത്തിന് ആവശ്യമായ കാത്സ്യം ഭക്ഷണത്തിലൂടെ ലഭിക്കും. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്തുന്നതിനു പുറമേ രക്തം കട്ടപിടിക്കല്‍, ഹൃദയ താളം നിയന്ത്രിക്കല്‍, ആരോഗ്യകരമായ നാഡികളുടെ പ്രവര്‍ത്തനം തുടങ്ങിയ ശരീര പ്രവര്‍ത്തനങ്ങളില്‍ കാത്സ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
കാത്സ്യത്തിന്റെ അഭാവം കുട്ടികളിലും മുതിര്‍ന്നവരിലും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ക്ഷീണം, ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍, വരണ്ട ചര്‍മ്മം തുടങ്ങിയവയാണ് കാത്സ്യത്തിന്റെ കുറവിന്റെ ചില പ്രധാന ലക്ഷണങ്ങള്‍.
കാത്സ്യത്തിന്റെ കുറവ് ഉണ്ടായാല്‍ ഉണ്ടാകുന്നത്…
ഒന്ന്…
ഒരു വ്യക്തിയുടെ പല്ലുകള്‍ക്കും എല്ലുകള്‍ക്കും ഗുണം ചെയ്യുന്ന ഒരു പോഷകമാണ് കാത്സ്യം. കാത്സ്യത്തിന്റെ കുറവ് ഒരു വ്യക്തിയുടെ പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. പല്ലിന്റെ കുറവ് ദന്തക്ഷയത്തിനും മോണരോഗത്തിനും കാരണമാകും.
രണ്ട്…
കാത്സ്യത്തിന്റെ കുറവ് പേശിവേദനയ്ക്ക് കാരണമാകും. പ്രത്യേകിച്ച് കാലുകളില്‍. കാത്സ്യത്തിന്റെ കുറവ് പേശികളുടെ സങ്കോചത്തിനും മൊത്തത്തിലുള്ള അസ്വസ്ഥതയ്ക്കും കാരണമാകുന്നു. കാരണം ഈ ധാതു പേശികളെ കൂടുതല്‍ ശക്തമാക്കുന്നതിന് സഹായിക്കുന്നു.
മൂന്ന്…
കുട്ടികളില്‍ കാല്‍സ്യത്തിന്റെ കുറവ് വളര്‍ച്ചയെ വൈകിപ്പിക്കും. കാരണം ആരോഗ്യകരമായ അസ്ഥി വളര്‍ച്ചയ്ക്ക് കാത്സ്യം ആവശ്യമാണ്.
എല്ലുകളുടെ വളര്‍ച്ചയ്ക്ക് കാത്സ്യം വളരെ പ്രധാനമാണ്. നിങ്ങളുടെ കുട്ടികള്‍ക്ക് മതിയായ അളവില്‍ കാല്‍സ്യം ഉണ്ടെന്ന് ഉറപ്പാക്കുക. കാരണം ഇത് ഉയരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
നാല്…
ദുര്‍ബലവും പൊട്ടുന്നതുമായ നഖങ്ങളും കാത്സ്യത്തിന്റെ കുറവിന്റെ ലക്ഷണമാകാം. നഖങ്ങളുടെ ആരോഗ്യത്തെയും കാത്സ്യത്തിന്റെ കുറവ് കാര്യമായി ബാധിക്കാം.
അഞ്ച്…
കാലക്രമേണ, കാല്‍സ്യത്തിന്റെ കുറവ് അസ്ഥികള്‍ ദുര്‍ബലമാവുകയും പൊട്ടുകയും ചെയ്യും. ഇത് ഓസ്റ്റിയോപൊറോസിസിലേക്ക് നയിക്കുന്നു. കാല്‍സ്യത്തിന്റെ ആജീവനാന്ത അഭാവം ഓസ്റ്റിയോപൊറോസിസ് വികസിപ്പിക്കുന്നതില്‍ ഒരു പങ്കു വഹിക്കുന്നു. കാല്‍സ്യത്തിന്റെ കുറവ് അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനും ഒടിവുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
ആറ്…
കാത്സ്യത്തിന്റെ കുറവ് വിരലുകള്‍, കാല്‍വിരലുകള്‍ എന്നിവയില്‍ മരവിപ്പിന് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു.
Post Your Comments