KeralaLatest NewsNews

ശക്തി പ്രാപിച്ച് മോക്ക! ഇന്ന് ഉച്ചയോടെ തീരം തൊടും, മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത

ബംഗ്ലാദേശ്, മ്യാന്മാർ എന്നിവിടങ്ങളിൽ മോക്ക ചുഴലിക്കാറ്റ് വലിയ തോതിൽ നാശം വിതയ്ക്കാൻ സാധ്യതയുണ്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും. തെക്ക് കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമാറിനുമിടയിൽ മോക്ക കരയിലേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഈ മേഖലയിൽ കനത്ത ജാഗ്രത നിർദ്ദേശമാണ് ഉള്ളത്. മോക്ക ചുഴലിക്കാറ്റ് തീരം തൊടുന്ന സമയത്ത് മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്.

ബംഗ്ലാദേശ്, മ്യാന്മാർ എന്നിവിടങ്ങളിൽ മോക്ക ചുഴലിക്കാറ്റ് വലിയ തോതിൽ നാശം വിതയ്ക്കാൻ സാധ്യതയുണ്ട്. നിലവിൽ, ബംഗ്ലാദേശിലെ തെക്കു കിഴക്കൻ തീരങ്ങളിൽ നിന്ന് നിരവധി പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുക. മോക്ക ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലും മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, കേരളം, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

Also Read: ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തിൽ കയറി: കാൽ വഴുതി വീണ് പൊലീസുകാരന് ദാരുണാന്ത്യം 

shortlink

Related Articles

Post Your Comments

Related Articles


Back to top button