ErnakulamLatest NewsKeralaNattuvarthaNews

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം​ത​ട്ടി​ : മധ്യവയസ്കൻ അറസ്റ്റിൽ

മൂ​വാ​റ്റു​പു​ഴ മേ​ക്ക​ട​മ്പ് തെ​ക്കു​വി​ള വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റാ​ണ്​ (49) പി​ടി​യി​ലാ​യ​ത്

കൊ​ച്ചി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം​ത​ട്ടി​യ കേ​സി​ലെ പ്ര​തി​ അറസ്റ്റിൽ. മൂ​വാ​റ്റു​പു​ഴ മേ​ക്ക​ട​മ്പ് തെ​ക്കു​വി​ള വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റാ​ണ്​ (49) പി​ടി​യി​ലാ​യ​ത്. ക​ട​വ​ന്ത്ര പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

ക​ട​വ​ന്ത്ര, ക​ർ​ഷ​ക റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ഡീ​ലി​യ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ​ർ​വീസ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ഉ​ട​മ​സ്ഥ​നാ​യ പ്ര​തി വി​ദേ​ശ​ത്തേ​ക്ക് വ​ർ​ക് പെ​ർ​മി​റ്റും വി​സ​യും വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി​ പേ​രി​ൽ ​നി​ന്ന്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടു​ക​യാ​യി​രു​ന്നു.

Read Also : കെഎസ്ആര്‍ടിസിയുടെ എസി ലോ ഫ്‌ളോര്‍ ബസുകള്‍ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കായി വാടകയ്ക്ക് നല്‍കാന്‍ തീരുമാനം

പ​ണം ​കൊ​ടു​ത്ത് ജോ​ലി ല​ഭി​ക്കാ​താ​യ​തോ​ടെ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ പ​രാ​തി​ക്കാ​ർ​ക്ക് വ്യാ​ജ വ​ർ​ക് പെ​ർ​മി​റ്റു​ക​ൾ ന​ൽ​കി ക​ബ​ളി​പ്പി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ പ്ര​തി​ക്കെ​തി​രെ ആ​റോ​ളം കേ​സു​ക​ൾ ക​ട​വ​ന്ത്ര സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ​സ്. ശ​ശി​ധ​ര​ന്റെ നി​ർ​ദ്ദേശ​പ്ര​കാ​രം ഇ​ൻ​സ്പെ​ക്ട​ർ മ​നു​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ​കു​മാ​ർ, എ.​എ​സ്.​ഐ സ​നീ​ഷ്, സി.​പി.​ഒ​മാ​രാ​യ ര​തീ​ഷ്, ഹ​രി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button