KeralaLatest NewsNews

ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് മാധ്യമങ്ങള്‍ മോദിക്ക് നല്‍കുന്ന സ്ഥിതിയാണുള്ളത്

'മാധ്യമങ്ങള്‍ പറയുന്നതെല്ലാം വിഴുങ്ങുന്നവരല്ല ജനങ്ങളെന്ന് മനസിലാക്കണം: ജോണ്‍ ബ്രിട്ടാസ് എം.പി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനോടും ആര്‍എസ്എസിനോടും കേരളത്തിലെ ചില മാധ്യമങ്ങള്‍ വിധേയത്വം കാണിക്കുന്നുവെന്ന ആരോപണവുമായി ജോണ്‍ ബ്രിട്ടാസ് എം.പി. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് മാധ്യമങ്ങള്‍ മോദിക്ക് നല്‍കുന്ന സ്ഥിതിയാണുള്ളതതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മാധ്യമങ്ങള്‍ പറയുന്നതെല്ലാം വിഴുങ്ങുന്നവരല്ല ജനങ്ങളെന്ന് മനസിലാക്കണം. ഒരു വിഭാഗം മാധ്യമങ്ങള്‍ ആഞ്ഞുപിടിച്ചിട്ടും കര്‍ണാടകയില്‍ ബിജെപിയെ രക്ഷിക്കാനായില്ല. അത് പ്രതീക്ഷ നല്‍കുന്നതാണ്’, ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു. യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ഫോര്‍ത്ത് എസ്റ്റേറ്റില്‍ കാവി കയറുമ്പോള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ് എം.പി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം.വി നികേഷ് കുമാര്‍, ഹര്‍ഷന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Read Also: കേരളത്തില്‍ ആരും ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കരുത്, ഉള്ള പണം ബാങ്കുകളില്‍ നിക്ഷേപിക്കലാണ് ബുദ്ധി: കെ.ബി.ഗണേഷ് കുമാര്‍

രാജ്യത്ത് ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് മാധ്യമങ്ങള്‍ മോദിക്ക് നല്‍കുന്ന സ്ഥിതിയാണുള്ളത്. അതേസമയം, ബിജെപി പരാജയപ്പെട്ടാല്‍ ഉത്തരവാദിത്വം ഏതെങ്കിലും ഒരു നേതാവിന്റെ തലയില്‍ കെട്ടിവയ്ക്കും. ഇതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കര്‍ണാടകയില്‍ ബിജെപിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ തലയില്‍ കെട്ടിവച്ച സാഹചര്യമുണ്ടായെന്നും ജോണ്‍ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button