Latest NewsIndiaNews

പരിസരം മറന്ന് കമിതാക്കൾ; അസ്വസ്ഥത തോന്നുന്നുവെന്ന് സഹയാത്രക്കാർ – കമിതാക്കളുടെ ചുംബന വീഡിയോ വൈറൽ

ന്യൂഡൽഹി: ഡൽഹി മെട്രോ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ‘ശരിയല്ലാത്ത’ സംഭവങ്ങളുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. മെട്രോയിൽ പരസ്പരം മതിമറന്ന് ചുംബിക്കുന്ന കമിതാക്കളുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. അ​ഭി​ന​വ് താ​ക്കൂ​ര്‍ എ​ന്ന​യാ​ളാ​ണ് കമിതാക്കൾ പരസ്പരം ചുംബിക്കുന്നതിന്റെ വീഡിയോ അവരുടെ അനുമതി ഇല്ലാതെ ചിത്രീകരിച്ച് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസവും സമാന സംഭവം നടന്നിരുന്നു. മെട്രോ കോച്ചിന്റെ തറയിൽ കിടന്നുകൊണ്ട് ചുംബിക്കുന്ന കമിതാക്കളുടെ വീഡിയോ ശ്രദ്ധയിൽ പെട്ടതോടെ, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം അശ്ലീല പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും, ശ്രദ്ധയിൽ പെട്ടാൽ കടുത്ത നിയമനടപടി തന്നെ നേരിടേണ്ടി വരുമെന്നുമായിരുന്നു മെട്രോയുടെ മുന്നറിയിപ്പ്. എന്നാൽ, ഇത് അവഗണിച്ചുകൊണ്ടാണ് കമിതാക്കൾ പരസ്യമായി ചുംബിക്കുന്നത്.

അ​ഭി​ന​വ് താ​ക്കൂ​ര്‍ എ​ന്ന​യാ​ളാ​ണ് ട്വി​റ്റ​റി​ല്‍ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രു​ന്ന​ത്. യു​വ​തി ത​ല യു​വാ​വി​ന്റെ തോ​ളി​ല്‍ വെ​ച്ച് കി​ട​ക്കു​ക​യാ​ണ്. ‘എ​നി​ക്ക് അ​രോ​ച​ക​മാ​യി തോ​ന്നു​ന്നു, സ​ഹാ​യി​ക്കൂ’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഇ​യാ​ള്‍ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഡ​ല്‍​ഹി മെ​ട്രോ ഡി​സി​പി, ഡ​ല്‍​ഹി മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ എ​ന്നി​വ​രെ​യും ഇ​യാ​ള്‍ വീ​ഡി​യോ​യി​ല്‍ ടാ​ഗ് ചെ​യ്തി​ട്ടു​ണ്ട്. രണ്ട് പേരുടെയും മുഖം കൃത്യമായി കാണാവുന്ന തരത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button