Latest NewsNewsTechnology

സന്ദർശിക്കുന്ന പ്രൊഫൈലുകളിലേക്ക് ഓട്ടോമാറ്റിക്കായി ഫ്രണ്ട് റിക്വസ്റ്റ്! ഫേസ്ബുക്കിനെതിരെ പരാതിയുമായി ഉപഭോക്താക്കൾ

സ്ക്രീനിൽ ഒരിടത്ത് പോലും ക്ലിക്ക് ചെയ്യാതെയാണ് റിക്വസ്റ്റ് പോകുന്നത്

ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉപഭോക്താക്കൾ. സന്ദർശിക്കുന്ന എല്ലാ പ്രൊഫൈലുകളിലേക്കും ഓട്ടോമാറ്റിക്കായി ഫ്രണ്ട് റിക്വസ്റ്റ് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉപഭോക്താക്കൾ പരാതി ഉന്നയിച്ചിരിക്കുന്നത്. സ്ക്രീനിൽ ഒരിടത്ത് പോലും ക്ലിക്ക് ചെയ്യാതെയാണ് റിക്വസ്റ്റ് പോകുന്നത്. സ്വകാര്യത സംരക്ഷിക്കുന്നതിൽ ഫേസ്ബുക്ക് വീണ്ടും പരാജയപ്പെട്ടെന്ന് ഉപഭോക്താക്കൾ ആരോപിച്ചു.

പ്രൊഫൈലിലെ തകരാർ കണ്ടെത്തുകയും, അവ പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഫേസ്ബുക്ക് അറിയിച്ചു. കൂടാതെ, തടസ്സം നേരിട്ട ഉപഭോക്താക്കളോട് ക്ഷമാപണവും ഫേസ്ബുക്ക് നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഫേസ്ബുക്കിനെതിരെ സ്കാമിംഗ് പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കൾ പുതിയ പരാതി ഉന്നയിച്ചത്.

Also Read: ‘ഇതെന്റെ മകൾ കൽക്കി, മകളെ ദത്തെടുത്തത് കഴിഞ്ഞ വർഷം’: മദേഴ്‌സ് ഡേയിൽ അഭിരാമിയുടെ വിശേഷമിങ്ങനെ

ഫേസ്ബുക്ക് സ്വകാര്യത സംരക്ഷിക്കുന്നതിൽ ഉപഭോക്താക്കൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്തിടെ നിരവധി വെരിഫൈഡ് പ്രൊഫൈലുകൾ ഹാക്ക് ചെയ്യപ്പെടുകയും, യുആർഎൽ അടക്കമുള്ളവ മാറ്റുകയും ചെയ്തത് വലിയ തോതിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒട്ടനവധി പ്രമുഖർക്കാണ് ഇത്തരത്തിൽ ഔദ്യോഗിക പേജ് നഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button