കാഴ്ചക്കാരെ കൂട്ടുന്നതിനായി പലതരത്തിലുള്ള വഴികളും യൂട്യൂബർമാർ തേടാറുണ്ട്. അത്തരത്തിൽ കാഴ്ചക്കാരെ കൂട്ടാൻ അതിബുദ്ധി കാണിച്ചിരിക്കുകയാണ് യൂട്യൂബറായ ട്രെവൽ ഡാനിയൽ ജേക്കബ്. എന്നാൽ, അതിബുദ്ധി കാണിച്ചതോടെ ഡാനിയലിന് ഇനിയുള്ള കാലം ജയിലിൽ കിടക്കേണ്ട അവസ്ഥയാണ്. കാഴ്ചക്കാരെ കൂട്ടാൻ ചെറു വിമാനം പറത്തുകയും, ആകാശത്ത് വച്ച് വിമാനത്തിന്റെയും വാതിൽ തുറന്ന് താഴേക്ക് ചാടുകയുമാണ് ഡാനിയൽ ചെയ്തത്. ഇത് കാഴ്ചക്കാരിൽ അമ്പരപ്പുണ്ടാക്കിയെങ്കിലും, പിന്നാലെ നിയമനടപടികളാണ് ഡാനിയേലിനെ തേടിയെത്തിയത്.
വിമാനത്തിന്റെ ചിറകുകളിൽ ക്യാമറ ഘടിപ്പിച്ച ശേഷമാണ് ചിത്രീകരണം. നിയന്ത്രണം നഷ്ടപ്പെട്ടതോടെ വിമാനം ആളില്ലാത്ത കുറ്റിക്കാട്ടിൽ തകർന്ന വീഴുകയായിരുന്നു. താഴെവീണ വിമാനത്തിൽ നിന്നും ക്യാമറ കണ്ടെത്തിയതിനുശേഷമാണ് ഡാനിയൽ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചത്. പ്രതീക്ഷിച്ചതുപോലെ വലിയ കാഴ്ചക്കാരെ നേടാൻ ഡാനിയലിന് സാധിച്ചിട്ടുണ്ട്. എന്നാൽ, സംഭവത്തിന്റെ ഗൗരവം വർദ്ധിച്ചതോടെ 20 വർഷത്തെ ജയിൽ ശിക്ഷയാണ് ഇനിയങ്ങോട്ട് ഡാനിയേൽ അനുഭവിക്കേണ്ടത്. ഡാനിയലിന്റെയും സാധാരണ ജനങ്ങളുടെയും ജീവന് ഭീഷണി സൃഷ്ടിക്കുന്ന രീതിയിൽ വിവേകരഹിതമായ രീതിയിൽ പ്രവർത്തിച്ചതോടെയാണ് നടപടി നേരിട്ടത്.
Also Read: തന്റെ പേരിൽ വ്യാജപരസ്യം പ്രചരിപ്പിക്കുന്നു: പോലീസിൽ പരാതി നൽകി സച്ചിൻ
Leave a Comment