Latest NewsNewsBusiness

അറ്റാദായത്തിൽ വൻ മുന്നേറ്റം, നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

പ്രവർത്തന ലാഭം മുൻ വർഷത്തെ 287.94 കോടി രൂപയിൽ നിന്ന് 95.02 ശതമാനം ഉയർന്ന് 561.55 കോടി രൂപയിലെത്തി

കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. 2022- 23 സാമ്പത്തിക വർഷത്തിൽ 775.09 കോടി രൂപയുടെ റെക്കോർഡ് ലാഭമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് കൈവരിച്ചിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 1,623.11 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറ്റാദായത്തിന് പുറമേ, മികച്ച ലാഭം നേടാനും സാധിച്ചിട്ടുണ്ട്. ബാങ്കിന്റെ ലാഭം 22.74 ശതമാനം ഉയർന്ന് 333.89 കോടി രൂപയായിട്ടുണ്ട്.

പ്രവർത്തന ലാഭം മുൻ വർഷത്തെ 287.94 കോടി രൂപയിൽ നിന്ന് 95.02 ശതമാനം ഉയർന്ന് 561.55 കോടി രൂപയിലെത്തി. അറ്റ പലിശ മാർജിൻ 3.52 ശതമാനത്തിൽ നിന്ന് നേരിയ വർദ്ധനവോടെ 3.67 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. അറ്റപലിശ വരുമാനം ഇക്കാലയളവിൽ 3.88 ശതമാനം ഉയർന്ന് 857.18 കോടി രൂപയായി. കൂടാതെ, മൊത്തം ബിസിനസ് എക്കാലത്തെയും ഉയർന്ന നേട്ടമായ 1,63,743.42 രൂപയിൽ എത്തിയിട്ടുണ്ട്.

Also Read: വിമാനത്താവളത്തില്‍ ഏറ്റവും വലിയ സ്വര്‍ണവേട്ട, പിടിച്ചെടുത്തത് 23.34 കിലോ സ്വര്‍ണം

shortlink

Related Articles

Post Your Comments

Related Articles


Back to top button