ചെന്നൈ: സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി എന്ന സിനിമ പറയുന്നത് സംഘപരിവാർ അജണ്ടയാണെന്ന് വിമർശനം. തമിഴ്‌നാട്ടിൽ ഈ സിനിമയും ഇത് പ്രചരിപ്പിക്കുന്ന വർഗീയതയും വേരുറയ്ക്കില്ലെന്ന് ആർ.ജെ അഞ്ജന പറയുന്നു. എന്തൊക്കെ ചെയ്താലും തങ്ങൾക്ക് അറിയാവുന്ന ഒരു കേരളം ഉണ്ടെന്നും, സംഘപരിവാർ പ്രൊപ്പഗാണ്ട സൗത്ത് ഇന്ത്യയിൽ വാഴില്ലെന്നും അഞ്ജന പറയുന്നു. അഞ്ജനയുടെ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയകളിൽ നിന്നും ലഭിക്കുന്നത്.
2018 ൽ കേരളത്തിൽ ഉണ്ടായ പ്രളയവും ആ പ്രളയത്തെ മലയാളികൾ എങ്ങനെ അതിജീവിച്ചുവെന്നും അഞ്ജന തന്റെ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു. എ.ആർ റഹ്‌മാൻ അടുത്തിടെ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയും അഞ്ജന തന്റെ വീഡിയോയിൽ പറയുന്നുണ്ട്. പ്രൊപ്പഗണ്ടയിൽ കഥകൾ മെനഞ്ഞെടുത്ത് എത്ര വർഗീയത പ്രചരിപ്പിക്കാൻ ശ്രമിച്ചാലും അതൊന്നും ഇവിടെ ചെലവാകില്ലെന്ന് അഞ്ജന പറയുന്നു.
‘ഞങ്ങൾക്ക് അറിയുന്ന കേരള സ്റ്റോറി 2018 ലേതാണ്. പ്രളയം വന്നപ്പോൾ ഒത്തോരുമയോടെ നിന്ന കേരളം. അന്ന് ഓരോരുത്തരും മറ്റുള്ളവർക്കായി നിലകൊണ്ടത് നമ്മൾ കണ്ടതാണ്. എന്തൊക്കെ ചെയ്താലും ഒരു മുഹമ്മദിനെയും ഷണ്മുഖത്തെയും പിണക്കാൻ നിങ്ങൾക്കാകില്ല. എന്തൊക്കെ ചെയ്താലും ഒരു ഫാത്തിമയുടെയും അഞ്ജനയുടെയും ബന്ധം തകർക്കാമെന്ന് നിങ്ങൾ കരുതണ്ട’, അഞ്ജന പറയുന്നു.
View this post on Instagram
Post Your Comments