Latest NewsNewsIndia

ജ്ഞാന്‍വ്യാപി പള്ളിയിലേത് ശിവലിംഗം തന്നെയാണോ എന്ന് വ്യക്തമായി പരിശോധിക്കണം: അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്

ന്യൂഡല്‍ഹി: ജ്ഞാന്‍വ്യാപി പള്ളിയിലേത് ശിവലിംഗം തന്നെയാണോ എന്ന് വ്യക്തമായി പരിശോധിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ശിവലിംഗമാണെന്ന് ഹൈന്ദവര്‍ അവകാശപ്പെടുന്ന വസ്തുവിനെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി. നേരത്തെ വാരണസി ജില്ലാ കോടതി ഈ ആവശ്യം തള്ളിക്കളഞ്ഞിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പിലീലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി.

Read Also: ‘എന്തൊക്കെ ചെയ്താലും ഒരു മുഹമ്മദിനെയും ഷണ്മുഖത്തെയും പിണക്കാൻ നിങ്ങൾക്കാകില്ല’: തമിഴ് ആര്‍.ജെ

ശിവലിംഗത്തിന്റെ കാലപ്പഴക്കം കണ്ടെത്താന്‍ കാര്‍ബണ്‍ ഡേറ്റിംഗ് ഉള്‍പ്പെടെയുള്ള പരിശോധന നടത്താന്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയ അഞ്ച് ഹിന്ദു സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി വിധി പ്രകാരം ശിവലിംഗം കണ്ടെത്തിയ ജ്ഞാന്‍വ്യാപി പള്ളിയ്ക്കുള്ളിലെ പ്രദേശം പോലീസ് സംരക്ഷണയിലാണ് ശിവലിംഗത്തിന്റെ സംരക്ഷണം നീട്ടണമെന്ന ഹിന്ദു സംഘടനകളുടെ ഹര്‍ജിയിലായിരുന്നു നേരത്തെ സുപ്രീം കോടതിയുടെ ഈ ഉത്തരവ്.

2022 ഏപ്രിലിലാണ് ഉത്തര്‍പ്രദേശിലെ ജ്ഞാന്‍വ്യാപി- ശൃംഗാര്‍ ഗൗരി തര്‍ക്കം വാര്‍ത്തകളില്‍ ഇടം നേടിയത്. പള്ളിയിലെ പുറം ചുമരിനോട് ചേര്‍ന്നുള്ള ഹിന്ദു വിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് സ്ത്രീകള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് ജ്ഞാന്‍വ്യാപി പള്ളിസമുച്ചയത്തിന്റെ വീഡിയോ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടു. ഈ സര്‍വേയുടെ അടിസ്ഥാനത്തില്‍ അവിടെ ശിവലിംഗത്തോട് സാദൃശ്യമുള്ള വിഗ്രഹം കണ്ടെത്തി. വിശ്വാസികള്‍ ശരീരശുദ്ധി വരുത്തുന്ന കുളത്തില്‍ കണ്ടെത്തിയതായാണ് ഹൈന്ദവ സംഘടനകള്‍ വാദിച്ചത്. എന്നാല്‍ ഇത് ശിവലിംഗമല്ലെന്നും വിശ്വാസികള്‍ നമാസിന് ഉപയോഗിക്കുന്ന കുളത്തിലെ ജലധാരയുടെ ഭാഗമാണെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം.

shortlink

Related Articles

Post Your Comments


Back to top button