Latest NewsNewsTechnology

വിപണി കീഴടക്കാൻ ഗൂഗിൾ പിക്സൽ 7എ എത്തി, സവിശേഷതകൾ അറിയാം

6.1 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഓലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗൂഗിൾ പിക്സൽ 7എ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഐ/ഒ 2023 ഡെവലപ്പർ ഇവന്റിലാണ് ഗൂഗിൾ പിക്സിൽ 7എ ഇന്ത്യയിൽ പുറത്തിറക്കിയത്. ഗൂഗിളിന്റെ എ- സീരീസ് സ്മാർട്ട്ഫോണുകളിൽ മിതമായ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്നവയാണ് ഗൂഗിൾ പിക്സൽ 7എ. മെയ് 11 മുതൽ ഇവ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.1 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഓലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്. ഫിംഗർ പ്രിന്റ് സ്കാനർ ഡിസ്പ്ലേയിൽ തന്നെയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകിയിട്ടുണ്ട്. ടൈറ്റൻ എം2 സെക്യൂരിറ്റി കോ പ്രോസസറാണ് നൽകിയിരിക്കുന്നത്. 8 ജിബി റാമും, 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് നൽകിയിട്ടുള്ളത്. ഗൂഗിൾ പിക്സിൽ 7എ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 43,999 രൂപയാണ്.

Also Read: വാട്‌സ് ആപ്പ് സ്പാം കോളുകൾ: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button