കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഗൂഗിളിന്റെ ബാർഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംവിധാനമാണ് ഗൂഗിൾ ബാർഡ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യ ഉൾപ്പെടെയുള്ള 180 രാജ്യങ്ങളിലാണ് ഗൂഗിൾ ബാർഡ് എത്തിയിട്ടുള്ളത്. ഗൂഗിൾ ബാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ bard.google.com വഴി എഐ ചാറ്റ്ബോട്ട് ആക്സസ് ചെയ്യാൻ കഴിയുന്നതാണ്. ഓപ്പൺ എഐ പുറത്തിറക്കിയ ചാറ്റ്ജിപിടിക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിലാണ് ഗൂഗിൾ ബാർഡ് എത്തിയിരിക്കുന്നത്.
ഇംഗ്ലീഷിന് പുറമേ, ജാപ്പനീസ്, കൊറിയൻ ഭാഷകളിലും ഗൂഗിൾ ബാർഡിനോട് ചാറ്റ് ചെയ്യാൻ കഴിയുന്നതാണ്. പുതിയ അപ്ഡേറ്റുകളിൽ 40 ഭാഷകൾ കൂടി അവതരിപ്പിക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. അതേസമയം, എല്ലാ ഉപഭോക്താക്കളിലേക്കും ബാർഡ് എത്തിയിട്ടുണ്ടെങ്കിലും, പൂർണ്ണമായ കൃത്യത കൈവരിച്ചിട്ടില്ല. അതിനാൽ, വിവരങ്ങൾ രണ്ട് തവണ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ചാറ്റ്ജിപിടിയിൽ നിന്നും വ്യത്യസ്ഥമായി ഒരു ചോദ്യത്തിന് ഒന്നിലധികം ഡ്രാഫ്റ്റുകൾ ബാർഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.
Also Read: കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം: എത്തിയത് സായുധരായ സംഘം
Post Your Comments