തിരുവനന്തപുരം: കഞ്ചാവുമായി ആസാം സ്വദേശികൾ അറസ്റ്റിൽ. കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടർ ബി ദീപക്കിന്റെ നേതൃത്വത്തിൽ കിളിമാനൂരിലും മറ്റ് പരിസര പ്രദേശങ്ങളിലും നടന്ന റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. 269 മില്ലിഗ്രാം ഹെറോയിൻ, 05 ഗ്രാം കഞ്ചാവ് എന്നിവയുമായി ആസാം സ്വദേശി ഹജ്റത് അലി, 12 ഗ്രാം കഞ്ചാവുമായി ഹാറൂൺ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്.
അതിരാവിലെ നടന്ന റെയ്ഡിൽ വളരെ സാഹസികമായ നീക്കത്തിലാണ് പ്രതികളെ ഇൻസ്പെക്ടറും സംഘവും അറസ്റ്റു ചെയ്തത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ ആർ സലിം, കെ ആർ രാജേഷ് സിവിൽ എക്സൈസ് ഓഫീസർമാരായ സജികുമാർ ആർ സി, വിഷ്ണു എം എസ്, ചന്തു, ജസിം, ഷാജു വനിതാ എക്സൈസ് ഓഫീസർ സൽമം എന്നിവർ പങ്കെടുത്തു.
Read Also: 25 വർഷങ്ങൾക്ക് ശേഷം സംവിധായകന്റെ കുപ്പായമണിയുന്നു, ‘മോഡി’ ബയോപിക്ക് ഒരുക്കാൻ ജോണി ഡെപ്പ്
Post Your Comments