Latest NewsNewsIndia

വന്ദേ ഭാരത് സിറ്റിംഗ് ട്രെയിനുകളുടെ വന്‍ വിജയത്തിന് ശേഷം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു

ചെന്നൈ: രാജ്യത്ത് വന്ദേ ഭാരത് സിറ്റിംഗ് ട്രെയിനുകളുടെ വന്‍ വിജയത്തിന് ശേഷം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വരുന്നു. ട്രെയിനുകള്‍ ഉടന്‍ പുറത്തിറക്കാനൊരുങ്ങുകയാണ് റെയില്‍വേ. ഇതിനാവശ്യമായ സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കണമെന്ന് ചെന്നൈ പെരുമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് (ഐ.സി.എഫ്) റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി.

Read Also: യുവാക്കളെ ലക്ഷ്യമിട്ട് എംഡിഎംഎ വിൽപ്പന; 52 കാരിയായ മലപ്പുറം സ്വദേശിനി പിടിയിൽ

നേരത്തെ സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മ്മാണത്തിന് പെരുമ്പൂര്‍ ഐ.സി.എഫ് തയ്യാറാണെന്ന് കോച്ച് ഫാക്ടറി അധികൃതര്‍ റെയില്‍വേ ബോര്‍ഡിനെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഈ സാമ്പത്തിക വര്‍ഷം തന്നെ വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ കോച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

ട്രെയിനിന്റെ ട്രയല്‍ റണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശത്തില്‍ ഉണ്ട്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് ലഭ്യമാകുന്ന വിവരം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button