ThiruvananthapuramKeralaNattuvarthaLatest NewsNews

വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന് പിഴ : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന് ട്രാഫിക് പോലീസ് പിഴയിട്ട സംഭവത്തിൽ അന്വേഷഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. വിഷയത്തിൽ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണറോട് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ആവശ്യപ്പെട്ടു.

ഏപ്രില്‍ നാലിന് രാവിലെയാണ് വാഹന ഉടമയായ നേമം മൊട്ടമൂട് അനി ഭവനില്‍ ആര്‍എസ് അനിക്ക് ട്രാഫിക് പോലീസില്‍ നിന്നും പിഴയുടെ വിവരം മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി ലഭിച്ചത്. ശാസ്തമംഗലം-പേരൂര്‍ക്കട റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ പിന്‍സീറ്റിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്നായിരുന്നു മെസേജിന്റെ ഉള്ളടക്കം.

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ് അന്വേഷിച്ച സമീര്‍ വാംഖഡെക്കെതിരേ അഴിമതിക്കുറ്റം: കേസെടുത്ത് സിബിഐ

എന്നാല്‍, ഏപ്രില്‍ നാലിന് താന്‍ വീട്ടില്‍ തന്നെയായിരുന്നുവെന്നും വാഹനം വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നും പരാതിക്കാരന്‍ വ്യക്തമാക്കുന്നു. പിഴക്ക് ആധാരമായ നോട്ടീസിലെ ചിത്രത്തില്‍ മറ്റൊരു നിറത്തിലുള്ള വാഹനമാണ് ഉണ്ടായിരുന്നതെന്നും അനി പരാതിയില്‍ പറയുന്നു.

ചിത്രത്തിലെ ഹോണ്ട ആക്റ്റീവ സ്‌കൂട്ടറിന്റെ നമ്പര്‍ വ്യക്തമായിരുന്നില്ലെന്നും സിറ്റി പോലീസ് കമ്മിഷണര്‍ക്കും ഡിസിപിക്കും പരാതി നല്‍കിയിട്ടും മറുപടി പോലും ലഭിച്ചില്ലെന്നും അനി പറയുന്നു. തനിക്ക് ലഭിച്ച തെറ്റായ ചെലാന്‍ റദ്ദാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button