ഡൽഹി: ‘ദ കേരള സ്റ്റോറി’ ബംഗാളില്‍ നിരോധിച്ചതില്‍ മമത സര്‍ക്കാരിനോട് വശദീകരണം ചോദിച്ച് സുപ്രീംകോടതി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുവെങ്കില്‍ ബംഗാളില്‍ മാത്രം എന്താണ് പ്രശ്‌നമെന്ന് കോടതി ചോദിച്ചു. സിനിമ എന്തുകൊണ്ടാണ് നിരോധിച്ചതെന്ന് ബുധനാഴ്ചയ്ക്കകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്ന്, ബംഗാള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി കോടതിയെ അറിയിച്ചു. എന്നാൽ, കോടതി ഇത് അംഗീകരിച്ചില്ല. സിനിമ തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചതില്‍ തമിഴ്‌നാട് സര്‍ക്കാരിനോടും സുപ്രീംകോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇരു കേസുകളും ബുധനാഴ്ച കോടതി പരിഗണിക്കും.
Post Your Comments