രാജ്യത്ത് ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് എംജി മോട്ടോർ. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്തിൽ രണ്ടാമത്തെ പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി 2028 ഓടെ 5000 കോടിയുടെ നിക്ഷേപവും ഇരുപതിനായിരം പേർക്ക് തൊഴിലും നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവിൽ, എംജി മോട്ടറിന്റെ ഒരു പ്ലാന്റ് വഡോദരയിൽ പ്രവർത്തിക്കുന്നുണ്ട്.
പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതോടെ ഉൽപ്പാദനശേഷി മൂന്ന് ലക്ഷം യൂണിറ്റായി ഉയർത്താനാണ് കമ്പനിയുടെ പദ്ധതി. കൂടാതെ, വരും വർഷങ്ങളിൽ എംജി മോട്ടറിന്റെ 4 മുതൽ 5 പുതിയ മോഡലുകൾ കൊണ്ടുവരാനും ലക്ഷ്യമിടുന്നുണ്ട്. വഡോദരയിൽ പ്രവർത്തിക്കുന്ന പ്ലാന്റിൽ പ്രതിവർഷം 1,20,000 കാറുകളാണ് ഉൽപ്പാദിപ്പിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൊത്തം വിൽപ്പനയുടെ 65 ശതമാനം മുതൽ 75 ശതമാനം വരെ ഇലക്ട്രിക് വാഹനങ്ങൾ കീഴടക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
Also Read: കുന്നംകുളം കല്യാൺ സിൽക്സിൽ വൻ തീപിടുത്തം
Post Your Comments