KollamKeralaNattuvarthaLatest NewsNews

മ​ദ്യ​ല​ഹ​രി​യി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നെ കാർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു : യുവാവ് പിടിയിൽ

കി​ഴ​ക്കേ​ക​ല്ല​ട കൊ​ടു​വി​ള സ്വ​ദേ​ശി ഫി​നു​വി​നെ(30)യാ​ണ് അറസ്റ്റ് ചെയ്തത്

കു​ണ്ട​റ: മ​ദ്യ​ല​ഹ​രി​യി​ൽ കാ​ർ ഓ​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച യു​വാ​വ് പൊ​ലീ​സ് പിടി​യി​ൽ. കി​ഴ​ക്കേ​ക​ല്ല​ട കൊ​ടു​വി​ള സ്വ​ദേ​ശി ഫി​നു​വി​നെ(30)യാ​ണ് അറസ്റ്റ് ചെയ്തത്. കി​ഴ​ക്കേ ക​ല്ല​ട പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

മ​ൺ​റോ​തു​രു​ത്ത് എ​സ് വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​സ് വ​ള​വി​ൽ നി​ന്ന് കാ​ന​റ ബാ​ങ്കി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു കാ​ർ ക​ലു​ങ്കി​ന്‍റെ സ​മീ​പ​ത്ത് സ്ഥ​ല​വാ​സി​യാ​യ ര​ഞ്ജി​ത്ത് ലാ​ലി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ഹരിത കേരളം മിഷൻ: പച്ചത്തുരുത്തുകളുടെ വിസ്തൃതി ഏക്കറുകളിലേക്ക് വ്യാപിപ്പിച്ചു, സംസ്ഥാനതല പ്രഖ്യാപനം നാളെ

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ഞ്ജി​ത്തി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button