![](/wp-content/uploads/2022/10/accident.1.29006.jpg)
വണ്ടിപ്പെരിയാർ: വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശി റെജിക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ പത്തോടെ വണ്ടിപ്പെരിയാർ നെല്ലിമലയ്ക്കു സമീപം ആണ് സംഭവം. വിനോദസഞ്ചാരികളുമായി കുമളിയിൽ നിന്ന് സത്രത്തിലേക്കു പോയി തിരികെ വന്ന ജീപ്പും നെല്ലിമലയിൽ നിന്ന് വണ്ടിപ്പെരിയാറിനു പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.
Read Also : അഗ്നിവീർ സൈനികർക്ക് റെയിൽവേയിൽ ജോലി സംവരണം ഏർപ്പെടുത്തുന്നു, പുതിയ നീക്കവുമായി റെയിൽവേ മന്ത്രാലയം
റെജിയെ ഉടൻ തന്നെ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന്, പ്രാഥമിക ചികിത്സയ്ക്കു ശേഷം തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ജീപ്പ് ഡ്രൈവർ ചോറ്റുപാറ സ്വദേശിയുടെ കാലിനാണ് പരിക്കേറ്റത്.
വണ്ടിപ്പെരിയാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Post Your Comments