കൊല്ലം: കൊട്ടാരക്കരയില്‍ കൊല്ലപ്പെട്ട യുവ ഡോക്ടര്‍ വന്ദനയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി മന്ത്രി വീണാ ജോര്‍ജ് . ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു . കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച് ഡോക്ടര്‍മാരും , യുവമോര്‍ച്ച അടക്കമുള്ള സംഘടനകളും വീണയ്ക്കെതിരെ രംഗത്തെത്തിയിരുന്നു . അതിനു ശേഷമാണ് വന്ദനയുടെ ചിത്രം മന്ത്രി പ്രൊഫൈല്‍ പിക്ചറാക്കിയത്. എന്നാല്‍ ഇത്തരം ന്യായീകരണങ്ങള്‍ കൊണ്ടൊന്നും വീണ ജോര്‍ജ് പറഞ്ഞ പ്രസ്താവന തള്ളിക്കളയാന്‍ ആകില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം . ‘ ഡോക്ടര്‍ എന്നാല്‍ സ്വന്തം ജീവന്‍ ജീവന്‍ കളയാന്‍ അല്ല അവര് കഷ്ടപെട്ട് പഠിച്ചു വരുന്നത് ജീവന്‍ രക്ഷിക്കാന്‍ ആണ്. അതു ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഈ സമൂഹത്തിന്റെ കുറച്ചു എങ്കിലും ബോധം ഉണ്ടെങ്കില്‍ നിങ്ങള്‍ ഈ പറഞ്ഞ പ്രസ്താവന പിന്‍വലിക്കണം ‘ എന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത് .
Read Also:മീനിന് തീറ്റ കൊടുക്കാൻ പോയ 16 കാരിക്ക് പടുതാകുളത്തിൽ വീണ് ദാരുണാന്ത്യം
നിങ്ങള്‍ക്ക് എത്ര എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടാണ് മന്ത്രി ആയത്?? പോട്ടെ രാഷ്ട്രീയമായി എന്ത് അര്‍ഹത ഉണ്ട് ആ സ്ഥാനത്തിരിക്കാന്‍ , ആ ഡോക്ടര്‍ വെളുപ്പിനെ മരിച്ചത് ആണ്. ആരെ കാണിക്കാന്‍ ഈ പ്രഹസനം ,സമാധാന ജീവിതം നയിക്കാന്‍ ജനങ്ങള്‍ കരാട്ടെയും കളരിയും പഠിക്കണം എന്ന് പറയേണ്ട അവസ്ഥയിലായി നമ്മുടെ കേരളം എന്നിങ്ങനെ വീണ ജോര്‍ജിനെതിരെ ശക്തമായ ഭാഷയിലാണ് ജനങ്ങളുടെ പ്രതികരണം .
Post Your Comments