Latest NewsKeralaNews

ദൈവത്തിന്‍റെ കൈകളാണ് ഡോക്ടർമാർ, കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കണമെന്ന് ഷെയ്ൻ നിഗം

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനയെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടൻ ഷെയിൻ നിഗം. നന്ദനയുടെ കൊലപാതകിക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കുന്നത് ഉറപ്പാക്കണമെന്ന് ഷെയ്ൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്‌റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘നമ്മുടെ ജീവൻ രക്ഷിക്കുന്ന ദൈവത്തിന്‍റെ കൈകളാണ് ഡോക്ടർമാർ, നഴ്സുമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഡോക്ടർ വന്ദനക്ക് സംഭവിച്ചത് ഏറെ നിർഭാഗ്യകരവും വേദനാജനകവുമാണ്. കുടുംബത്തിന്‍റെ വേദനയിൽ ഞാനും എന്‍റെ കുടുംബവും പങ്ക് ചേരുന്നു. കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button