Latest NewsKeralaNews

പോലീസ് സേനയിൽ നിർമിത ബുദ്ധിയടക്കമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തും: മികച്ച ശേഷിയിലേക്കുയരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് സേനയുടെ കഴിവും ശേഷിയും ഉയർത്തുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധിയടക്കമുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരൂർക്കട എസ് എ പി ഗ്രൗണ്ടിൽ പോലീസ് ജില്ലകൾക്കുള്ള ഡ്രോൺ വിതരണം, സോഫ്റ്റ്‌വെയർ ലോഞ്ചിംഗ് എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലം മാറുന്നതിനനുസരിച്ച് ആധുനികവൽക്കരണം എല്ലാ മേഖലകളിലും നടപ്പാക്കണമെന്നതാണ് ഗവൺമെന്റ് നിലപാട്. ഇത്തരത്തിൽ ഡ്രോണുകൾ ഉപയോഗിക്കുന്നത് പോലീസ് സേനയുടെ മികച്ച ചുവടുവെയ്പ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: തടി മുറിക്കുന്നതിനിടെ മെഷീന്‍വാള്‍കൊണ്ട് കാലറ്റ് എസ്റ്റേറ്റ് സൂപ്രണ്ടിന് ദാരുണാന്ത്യം

ഡ്രോണുകളുടെ ശാസ്ത്രീയ പരിശോധനകൾക്കും ടെക്നിക്കൽ വിവരങ്ങളുടെ പരിശോധനകൾക്കുമായാണ് കേരള പോലീസ് ഡ്രോൺ ഫോറൻസിക് ലാബ് ആൻഡ് റിസർച്ച് സെന്റർ സ്ഥാപിച്ചത്. ഡ്രോണുകളുടെ ഉപയോഗിക്കുന്നതോടൊപ്പം ആന്റി ഡ്രോൺ സിസ്റ്റം ഫലപ്രദമായി ഉപയോഗിക്കാനും ഡ്രോൺ ഫോറൻസിക് ലാബിന് കഴിയും. പ്രസ്തുത പദ്ധതികളുടെ ഗുണഫലങ്ങൾ താഴെ തലത്തിലും എത്തിക്കണം എന്നതിനാലാണ് പോലീസ് ജില്ലകൾക്ക് ഡ്രോണുകൾ വിതരണം ചെയ്യുന്നത്. ഡ്രോൺ പറത്തുന്നതിനായി 25 പേർക്ക് പൈലറ്റ് പരിശീലനവും 20 പേർക്ക് അടിസ്ഥാന പരിശീലനവും നൽകിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പരിശീലനം ലഭിച്ചവർ കാര്യക്ഷമമായി പ്രവർത്തിക്കുന്നതോടൊപ്പം ഈ മേഖലയിലെ അറിവുകൾ സഹപ്രവർത്തകരുമായി പങ്കുവെക്കുകയും വേണം. ഡ്രോണുകളിൽ നിന്നും ബ്രാൻഡിംഗ് തിരിച്ചറിയൽ, ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കൽ, നിർമാണ സവിശേഷതകൾ വീണ്ടെടുത്ത് വിശകലനം ചെയ്യൽ എന്നിവക്കായാണ് ഡ്രോൺ ത എന്ന ഡ്രോൺ ഫോറൻസിക് സോഫ്റ്റ്വെയർ തയ്യാറാക്കിയിട്ടുള്ളത്. നൂതന സാങ്കേതിക വിദ്യകൾ ഉൾക്കൊണ്ട് മികച്ച ശേഷിയിലേക്കുയരാൻ ഓരോ സേനാംഗവും തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ചു: മരുമകൾ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button