
തിരുവനന്തപുരം: റോഡ് ക്യാമറ എടുത്ത ചിത്രം കുടുംബ കലഹത്തിന് കാരണമായെന്ന വാർത്തയോട് പ്രതികരിച്ച് എംവിഡി രംഗത്ത്. വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് എംവിഡി ഫേസ്ബുക്ക് പേജിലൂടെയാണ് എംവിഡി പ്രതികരിച്ചത്. ‘തലയുള്ളവർ ഹെൽമെറ്റ് ധരിക്കും’ എന്നാണ് എംവിഡി ഫേസ്ബുക്കിൽ കുറിച്ചത്. എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റിനോട് നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
റോഡ് ക്യാമറ എടുത്ത ചിത്രം തലസ്ഥാനത്ത് കുടുംബ കലഹത്തിന് കാരണമായെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആര്‍സി ഉടമയായ ഭാര്യയുടെ ഫോണിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് ക്യാമറയില്‍ പതിഞ്ഞ ചിത്രമെത്തിയതാണ് പൊല്ലാപ്പായത്. ഭര്‍ത്താവ് ഓടിച്ച വാഹനത്തിലുണ്ടായിരുന്നത് മറ്റൊരു യുവതിയായതാണ് കുടുംബ കലഹത്തിന് കാരണമായത്. വിവരം ഭര്‍ത്താവിനോട് തിരക്കിയതിന് പിന്നാലെ വീട്ടില്‍ വഴക്കായി. പിന്നാലെ തന്നെയും മൂന്ന് വയസുള്ള കുഞ്ഞിനെയും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് കാണിച്ച് യുവതി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
കരമന പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. യുവതിയുടെ പരാതിയില്‍ ഇടുക്കി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
Post Your Comments