ഡോക്ടറുടെ കൊലപാതകം, വീഡിയോ എടുത്തത് പ്രതി സന്ദീപ് ആണെന്ന് പൊലീസ്

സന്ദീപ് സ്‌കൂളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് പ്രധാന അധ്യാപിക

കൊല്ലം: കൊട്ടാരക്കരയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിയുടെ ഫോണ്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം. ആക്രമണത്തിന് തൊട്ടുമുമ്പ് വീഡിയോ എടുത്തത് പ്രതി തന്നെയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഈ വീഡിയോ സന്ദീപ് സുഹൃത്തിന് അയച്ചു കൊടുത്തു. ഈ സുഹൃത്തിനേയും പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുക്കും. പ്രതിയുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള തെളിവുകളും ഫോണിലുണ്ടോ എന്നും പരിശോധിക്കും.

Read Also:മടിയിൽ കിടക്കുന്ന പെൺകുട്ടിയെ ആവേശത്തോടെ ചുംബിക്കുന്ന യുവാവ്; സിപിആർ നൽകുകയാണെന്ന് ട്രോളി സോഷ്യൽ മീഡിയ

അതേസമയം, സ്‌കൂളില്‍ സന്ദീപിന്റെ പെരുമാറ്റത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് നെടുമ്പന സ്‌കൂള്‍ പ്രധാനാധ്യപിക പറയുന്നത്. മാര്‍ച്ച് 31വരെ സന്ദീപ് സ്‌കൂളിലെത്തിയിരുന്നുവെന്നും പെരുമാറ്റത്തില്‍ അസ്വാഭാവികത ഇല്ലായിരുന്നെന്നും അധ്യാപിക വിശദീകരിക്കുന്നു. വിലങ്ങറ യു.പി സ്‌കൂളിലെ അധ്യാപകനായിരുന്ന സന്ദീപ് നെടുമ്പന യു.പി സ്‌കൂളില്‍ സംരക്ഷിത അധ്യാപകനായിട്ട് 2021ലാണ് എത്തിയതെന്നും എച്ച്.എം പറഞ്ഞു.

 

 

Share
Leave a Comment