Latest NewsKeralaNews

മുഖ്യന്‍ വിചാരിച്ചിരുന്നെങ്കില്‍ എഐ ക്യാമറകളില്‍ കുറെയെണ്ണം എടുത്ത് ഇവിടങ്ങളിലൊക്കെ വെച്ചാല്‍ ജനങ്ങള്‍ രക്ഷപ്പെടും

സാമീടെ ഹോംസ്‌റ്റേയും സെക്രട്ടറിയേറ്റുമൊക്കെ കത്തിയപ്പോള്‍ മുഖ്യന്‍ വിചാരിച്ചിരുന്നെങ്കില്‍ എഐ ക്യാമറകളില്‍ കുറെയെണ്ണം എടുത്ത് ഇവിടങ്ങളിലൊക്കെ വെച്ചാല്‍ ജനങ്ങള്‍ രക്ഷപ്പെടുമായിരുന്നു ? പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ വ്യവസായ മന്ത്രിയുടെ ഓഫീസിന് സമീപം ഉണ്ടായ തീപ്പിടിത്തത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പണിക്കര്‍ സെക്രട്ടറിയേറ്റില്‍ ഇടയ്ക്കിടെയുണ്ടായ തീപ്പിടിത്തത്തെ ട്രോളി രംഗത്ത് എത്തിയത്. സാമീടെ ഹോംസ്റ്റേ, സെക്രട്ടറിയേറ്റിലെ വ്യവസായ വിഭാഗം, പ്രോട്ടോക്കോള്‍ വിഭാഗം, എകെജി സെന്ററിന്റെ മതില്‍ ഇവിടെയൊക്കെ തീപ്പിടിത്തം ഉണ്ടായിട്ടുണ്ട്. മുഖ്യന്‍ വിചാരിച്ചാല്‍ റോഡിലെ എഐ ക്യാമറകളില്‍ കുറെയെണ്ണം എടുത്ത് സെക്രട്ടറിയേറ്റില്‍ വച്ച് തീപ്പിടിത്തത്തില്‍ നിന്ന് ആള്‍ക്കാരെ രക്ഷിച്ചൂടേ? എന്നാണ് ശ്രീജിത്ത് പണിക്കര്‍ തന്റെ ഫേസ്ബുക്കിലൂടെ ചോദിച്ചത്.

Read Also: മിന്നൽ പരിശോധന: രേഖകൾ ഹാജരാക്കത്ത ബോട്ടു സർവ്വീസുകൾ മരവിപ്പിച്ച് മരട് നഗരസഭ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘സാമീടെ ഹോംസ്റ്റേ, സെക്രട്ടേറിയറ്റിലെ വ്യവസായ വിഭാഗം, പ്രോട്ടോക്കോള്‍ വിഭാഗം, എകെജി സെന്ററിന്റെ മതില്‍, ക്ലിഫ് ഹൗസിലെ സിസിടിവി, ബ്രഹ്മപുരം, എലത്തൂരെ ട്രെയിന്‍… എല്ലായിടവും കത്തിയിട്ടുണ്ട്… കേരളം കത്തുന്ന രാത്രികളില്‍ സില്‍മ കാണുന്ന മുഖ്യന്‍ വിചാരിച്ചാല്‍ റോഡിലെ എഐ ക്യാമറകളില്‍ കുറെയെണ്ണം എടുത്ത് സെക്രട്ടറിയേറ്റില്‍ വച്ച് തീപ്പിടിത്തത്തില്‍ നിന്ന് ആള്‍ക്കാരെ രക്ഷിച്ചൂടേ?’

shortlink

Related Articles

Post Your Comments

Related Articles


Back to top button