Latest NewsKeralaNews

സേവനങ്ങൾ ജനങ്ങൾക്ക് സ്വന്തം ഡിജിറ്റൽ ഉപകരണങ്ങൾ മുഖേന ലഭ്യമാകും: സമഗ്ര റവന്യു ഇ സാക്ഷരതാ പദ്ധതി നടപ്പാക്കാൻ സർക്കാർ

തിരുവനന്തപുരം: റവന്യു സേവനങ്ങൾ ജനങ്ങൾക്ക് സ്വന്തം ഡിജിറ്റൽ ഉപകരണങ്ങൾ മുഖേന നേരിട്ട് ലഭ്യമാകുന്നതിന് അവരെ പ്രാപ്തരാക്കുന്ന വിധം സമഗ്രമായ റവന്യു ഇ സാക്ഷരതാ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐഎൽഡിഎം) കാമ്പസിൽ പണികഴിപ്പിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനവും റവന്യൂ ഇ സാക്ഷരതാ പദ്ധതി പ്രഖ്യാപനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Read Also: യാത്രാ വാഹനങ്ങളിൽ കുട്ടികളെ പിൻസീറ്റിലിരുത്തണം: രണ്ടു വയസിനു താഴെ ബേബി സീറ്റ് നിർബന്ധമാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

കേരളത്തിലെ 94 ലക്ഷം കുടുംബങ്ങളിൽ ഓരോ കുടുംബത്തിലും കുറഞ്ഞത് ഒരാളെ വീതം റവന്യൂ സേവനങ്ങൾ ആവശ്യമാകുന്ന ഘട്ടങ്ങളിൽ നേരിട്ട് ഓൺലൈനായി പ്രാപ്തമാക്കാൻ കഴിയുന്ന വിധം ബഹുജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും. ഇതിനായി വിവിധ തലങ്ങളിലുള്ള പരിശീലനങ്ങൾ പൂർത്തിയാക്കി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് റവന്യൂ ഇ-സാക്ഷരത പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി അറിയിച്ചു.

ചടങ്ങിൽ വി കെ പ്രശാന്ത് എം എഎൽഎ അധ്യക്ഷനായിരുന്നു. മുൻ ലാൻഡ് റവന്യു കമ്മീഷണർ ജെ സുധാകരൻ, ഐഎൽഡിഎം. ഡയറക്ടർ ഡോ സജിത് ബാബു എന്നിവർ സംസാരിച്ചു. റവന്യു വകുപ്പ് പ്രസിദ്ധീകരണമായ റവന്യു ഭൂമിക മാസികയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് റവന്യൂ ജീവനക്കാരുടെ കുട്ടികൾക്കായി നടത്തിയ ചിത്ര പ്രദർശനത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്തു.

Read Also: സ്വാദിഷ്ടമായ ബുൾസ് ഐ സാൻഡ്‌വിച്ച് തയ്യാറാക്കാം: ലളിതവും രുചികരവുമായ ഒരു പാചകക്കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button