Latest NewsNewsIndia

വിധിയെഴുതാൻ കര്‍ണാടക പോളിങ് ബൂത്തിലേക്ക്

ബെംഗളൂരു: കര്‍ണാടകവിധിയെഴുതാൻ പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. 224 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ

ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെ നടക്കും.

58,545 പോളിങ് സ്റ്റേഷനുകളിലായി 5,31,33,054 വോട്ടർമാരാണ് കർണാടകയുടെ വിധി കുറിക്കുന്നത്. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം 113 സീറ്റുകളാണ്.

135 വരെ സീറ്റ് ബിജെപി അവകാശപ്പെടുമ്പോൾ 141 സീറ്റാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണത്തെ 37 സീറ്റ് നിലനിർത്തുകയാണ് ജെഡിഎസ് ലക്ഷ്യം. സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തിൽപരം സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്നുണ്ട്.

5,30,85,566 ആണ് ആകെ വോട്ടർമാർ. 11,71,558 കന്നി വോട്ടർമാരും 12,15,920 വോട്ടർമാർ 80 വയസിന് മുകളിൽ പ്രായമുള്ളവരുമാണ്. 58,545 പോളിംഗ് സ്റ്റേഷനുകളിലായി 4 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ വിനോദസഞ്ചാരകേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ സായുധ സേനയെ വിന്യസിച്ചു. 50 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളിലെ തിരക്ക് അറിയാന്‍ പ്രത്യേക മൊബൈല്‍ ആപ്പുകളും ഒരുക്കിയിട്ടുണ്ട്. മെയ് 13ന് ഫലമറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button