CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

‘ബന്ധങ്ങളില്‍ നിന്ന് ബന്ധങ്ങളിലേക്കായിരുന്നു എന്റെ യാത്ര, എന്റെ മുന്‍ കാമുകന്‍മാരെല്ലാം മികച്ചവര്‍: പ്രിയങ്ക ചോപ്ര

മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രിയങ്ക ചോപ്ര.  നിക്ക് ജൊനാസുമായുള്ള പ്രണയം തുടങ്ങുന്നതിന് മുമ്പ് തനിക്കുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച്, പ്രിയങ്ക ചോപ്ര  ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞതാണ് ഇപ്പോൾ, ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തന്റെ മുന്‍ കാമുകന്‍മാരെല്ലാം മികച്ചവരാണെന്നും മനോഹരമായ വ്യക്തിത്വങ്ങളാണെന്നും പ്രിയങ്ക പറയുന്നു.

ബോളിവുഡ് കരിയറിനിടയില്‍ നിരവധി നടന്‍മാർക്കൊപ്പം പ്രിയങ്കയുടെ പേര് ചേര്‍ത്തുവായിക്കപ്പെട്ടിട്ടുണ്ട്. നടന്‍മാരായ ഷാഹിദ് കപൂര്‍, ഹര്‍മാന്‍ ബാവ്‌ജെ എന്നിവർ അതിൽ പ്രധാനികളാണ്. ഹര്‍മാന്‍ ബാവ്ജയും പ്രിയങ്കയും വിവാഹിതരാകാന്‍ ഒരുങ്ങുന്നു എന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ;

ആശുപത്രിയിലേക്ക് നേരിട്ടെത്തി മുഖ്യമന്ത്രിയും ഗവര്‍ണറും, വന്ദനദാസ് കൊല്ലപ്പെട്ടത് അത്യധികം വേദനാജനകമെന്ന് മുഖ്യമന്ത്രി

‘ബന്ധങ്ങളില്‍ നിന്ന് ബന്ധങ്ങളിലേക്കായിരുന്നു എന്റെ യാത്ര. ഇതിനിടയില്‍ ഞാന്‍ എനിക്കായി സമയം നല്‍കിയിരുന്നില്ല. കൂടെ അഭിനയിച്ച നടന്‍മാരുമായി പലപ്പോഴും ഞാന്‍ ഡേറ്റിങ് നടത്തും. ബന്ധങ്ങള്‍ എങ്ങനെ ആയിരിക്കണം എന്നതില്‍ ഒരു ഐഡിയ വേണമെന്ന് പിന്നീട് എനിക്കുതോന്നി. എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആളുകളയെല്ലാം ആ ഐഡിയക്കുള്ളില്‍ നിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു.’

‘ഞാന്‍ ഡേറ്റ് ചെയ്ത വ്യക്തികളെല്ലാം മികച്ചവരാണ്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം മോശമായിട്ടാകാം അവസാനിച്ചത്. പക്ഷേ എന്റെ ജീവിതത്തിലുണ്ടായ കാമുകന്‍മാരോട് ഇപ്പോഴും ഇഷ്ടമാണ്. ആ പ്രണയകാലങ്ങള്‍ മനോഹരമായിരുന്നു’.

shortlink

Related Articles

Post Your Comments

Related Articles


Back to top button