തിരുവനന്തപുരം: ഭാര്യയുടെ സ്കൂട്ടറിൽ യുവാവ് ഒരു സ്ത്രീയുമായി പോകുന്നതു റോഡ് ക്യാമറയിൽ പതിഞ്ഞതു പണിയായി. ക്യാമറയിൽ പതിഞ്ഞ ചിത്രം മോട്ടർ വാഹന വകുപ്പിൽ നിന്ന് ആർസി ഓണറായ ഭാര്യയുടെ ഫോണിലേക്കു വന്നതോടെ കുടുംബ കലഹവും മർദനവും നടന്നു.
ഒടുവിൽ തന്നെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും മർദിച്ചെന്നു കാട്ടി ഭാര്യ നൽകിയ പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം.
ഭാര്യയുടെ സ്കൂട്ടറിൽ യുവാവും മറ്റൊരു സ്ത്രീയും ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ചിത്രം ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് ചിത്രവും പിഴയും ആർസി ഓണറായ ഭാര്യയുടെ ഫോണിലേയ്ക്ക് സന്ദേശം എത്തുകയും ചെയ്തു. ഇതേ തുടർന്ന് സ്കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ ആരാണെന്ന് ചോദിച്ചു ഭാര്യ വഴക്കുണ്ടാക്കിയതായി പൊലീസ് പറയുന്നു.
വഴിയാത്രക്കാരിയാണെന്നും ലിഫറ്റ് നൽകിയതാണെന്നും യുവാവ് പറഞ്ഞെങ്കിലും പ്രശ്നം തീര്‍ന്നില്ല. ഒടുവിൽ തന്നെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും മർദ്ദിച്ചെന്നു ഭാര്യ പരാതി നൽകിയ പരാതിയിൽ ഭർത്താവിനെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.
Post Your Comments