Latest NewsNewsBusiness

വായ്പ എടുക്കുന്നവർക്ക് ഇനി ചെലവേറും, നിരക്കുകൾ കുത്തനെ ഉയർത്തി ഈ സ്വകാര്യമേഖലാ ബാങ്ക്

ഒരു ദിവസത്തെ എംസിഎൽആർ നിരക്ക് 7.80 ശതമാനത്തിൽ നിന്നും 7.95 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്

വായ്പാ നിരക്കുകൾ കുത്തനെ ഉയർത്തി പ്രമുഖ സ്വകാര്യമേഖലായ എച്ച്ഡിഎഫ്സി ബാങ്ക്. എംസിഎൽആർ നിരക്കുകൾ 15 ബേസിസ് പോയിന്റ് വരെയാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ, വായ്പയെടുക്കുന്നവർക്ക് ഇനി മുതൽ ചെലവേറും. തിരഞ്ഞെടുത്ത കാലയളവിലെ പലിശ നിരക്കുകളാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ അറിയാം.

ഒരു ദിവസത്തെ എംസിഎൽആർ നിരക്ക് 7.80 ശതമാനത്തിൽ നിന്നും 7.95 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ഒരു മാസത്തെ എംസിഎൽആർ നിരക്ക് 8.10 ശതമാനമാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. മൂന്ന് മാസ കാലയളവിലെ എംസിഎൽആർ നിരക്ക് 8.40 ശതമാനവും, ആറ് മാസത്തെ എംസിഎൽആർ നിരക്ക് 8.80 ശതമാനവുമാണ്. ഒരു വർഷത്തേക്കുള്ള എംസിഎൽആർ നിരക്ക് 8.95 ശതമാനത്തിൽ നിന്നും 9.5 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. രണ്ട് വർഷത്തെ എംസിഎൽആർ 9.10 ശതമാനവും, മൂന്ന് വർഷത്തെ എംസിഎൽആർ 9.20 ശതമാനവുമായാണ് വർദ്ധിപ്പിച്ചത്.

Also Read: വായ്പ തിരിച്ചടയ്ക്കാൻ ശ്രീലങ്കയ്ക്ക് സാവകാശം, വായ്പ കാലാവധി ദീർഘിപ്പിച്ച് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button