ഗതാഗത രംഗത്ത് പുത്തൻ മാറ്റങ്ങളുമായി കെഎസ്ആർടിസി എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, സംസ്ഥാനത്തെ നിരത്തുകളിൽ ഇലക്ട്രിക് ബസുകൾ പുറത്തിറക്കാനാണ് കെഎസ്ആർടിസി പദ്ധതിയിടുന്നത്. ഇതോടെ, 113 ഇലക്ട്രിക് ബസുകളാണ് സർവീസ് നടത്തുക. ഇവയിൽ 60 ബസുകൾ ഈ മാസം മുതൽ തന്നെ ഓടിത്തുടങ്ങും. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് ബസുകൾ പ്രോത്സാഹിപ്പിക്കാനുള്ള നീക്കം കെഎസ്ആർടിസി ആരംഭിച്ചത്.
സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യുന്നത്. ഈ മാസം തിരുവനന്തപുരം കോർപ്പറേഷനിൽ 60 ബസുകളാണ് സർവീസ് നടത്തുക. ബസുകളുടെ റൂട്ടുകൾ കെഎസ്ആർടിസിയും കോർപ്പറേഷനും സംയുക്തമായാണ് നിശ്ചയിക്കുക. ബാക്കിയുള്ള 53 ബസുകൾ അടുത്ത മാസം തന്നെ എത്തുന്നതാണ്. ഇലക്ട്രിക് ബസുകൾ വാങ്ങാൻ 103.7 കോടി രൂപയുടെ ഫണ്ടാണ് സ്മാർട്ട് സിറ്റി പദ്ധതി അനുവദിച്ചിരിക്കുന്നത്. ഇലക്ട്രിക് ബസുകൾ വിജയകരമായി സർവീസ് നടത്തുന്നതോടെ, ഘട്ടം ഘട്ടമായി ഡീസൽ ബസുകൾ പിൻവലിക്കാനാണ് തീരുമാനം. ഇതിലൂടെ വായു മലിനീകരണം വലിയ തോതിൽ കുറയ്ക്കാൻ സാധിക്കുന്നതാണ്.
Post Your Comments