ErnakulamKeralaNattuvarthaLatest NewsNewsCrime

കംപ്രസര്‍ പമ്പ് ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചു: പെരുമ്പാവൂരില്‍ യുവാവ് അറസ്റ്റില്‍

കൊച്ചി: കംപ്രസര്‍ പമ്പ് ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. പെരുമ്പാവൂരില്‍ ജോലിക്കെത്തിയ അതിഥി തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ മലമുറി മരിയന്‍ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ അസം സ്വദേശി മിന്റുവാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം ജോലി ചെയ്തിരുന്ന സിദ്ധാർത്ഥ ചുമ്മയെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു.

യുവാവ് കുഴഞ്ഞുവീണു മരിച്ചെന്ന് പറഞ്ഞാണ് സിദ്ധാര്‍ത്ഥ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് സഹപ്രവര്‍ത്തകനായ സിദ്ധാര്‍ത്ഥയെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button