KeralaLatest NewsNews

5 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കാണാതായത് 34,079 സ്ത്രീകളെയെന്ന് റിപ്പോര്‍ട്ട്

5 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കാണാതായത് 34,079 സ്ത്രീകളെ യെന്ന് റിപ്പോര്‍ട്ട്, കേരളത്തിന്റെ റിപ്പോര്‍ട്ട് കണ്ടില്ലെന്ന് നടിച്ച മാദ്ധ്യമങ്ങള്‍ ഗുജറാത്തില്‍ കാണാതായ സ്ത്രീകളുടെ റിപ്പോര്‍ട്ട് വ്യാജമായി നല്‍കി : മാദ്ധ്യമങ്ങള്‍ക്ക് എതിരെ വടിയെടുത്ത് ഗുജറാത്ത് പോലീസ്

ന്യൂഡല്‍ഹി: 5 വര്‍ഷത്തിനിടെ കേരളത്തില്‍ 30,000ല്‍ അധികം സ്ത്രീകളെ കാണാതായെന്ന്  നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. 2016-ല്‍ 4926 സ്ത്രീകളെ കാണാതായപ്പോള്‍ 2017-ല്‍ 6076, 2018-ല്‍ 7839, 2019-ല്‍ 8843, 2020-ല്‍ 6395 എന്നിങ്ങനെയാണ് കണക്ക്. ആകെ 34,079 പേരെ കേരളത്തില്‍ നിന്ന് കാണാതായി. ഇതുസംബന്ധിച്ച് കേരളാ പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് നിന്ന് കാണാതായ സ്ത്രീകളെ കണ്ടെത്തിയതിന്റെയൊ, തിരിച്ചെത്തിച്ചതിന്റെയൊ ഡാറ്റ ഇല്ലാത്തതിനാല്‍ കേരളം മൗനം പാലിക്കുകയാണ്. ജസ്‌ന തിരോധാനക്കേസ് സംബന്ധിച്ചും സമൂഹ മാദ്ധ്യമങ്ങളില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

Read Also: സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നേടാൻ അവസരം! നിരക്കുകൾ ഉയർത്തി ധനലക്ഷ്മി ബാങ്ക്

അതേസമയം, 5 വര്‍ഷത്തിനിടെ ഗുജറാത്തില്‍ 40,000ല്‍ അധികം സ്ത്രീകളെ കാണാതായെന്ന നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് വളച്ചൊടിച്ച് വ്യാജപ്രചരണം നടത്തുന്ന കേരളത്തിലെ മാദ്ധ്യമങ്ങള്‍ക്കെതിരെ ഗുജറാത്ത് പോലീസ് രംഗത്തെത്തി. വസ്തുതാപരമായി കാര്യങ്ങള്‍ വിശകലനം ചെയ്തുകൊണ്ടാണ് ഗുജറാത്ത് പോലീസ് രംഗത്തുവന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഗുജറാത്ത് പോലീസ് ട്വീറ്റ് ചെയ്തു. ക്രൈം ഇന്‍ ഇന്ത്യ-2020-ല്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2016-20 കാലയളവില്‍ 41,621 സ്ത്രീകളെ കാണാതായി. സംസ്ഥാനത്ത് നിന്ന് കാണാതായ സ്ത്രീകളില്‍ 39,497 (94.90%) സ്ത്രീകളെ ഗുജറാത്ത് പോലീസ് കണ്ടെത്തി. അവരെ അവരുടെ വീടുകളില്‍ തിരികെയെത്തിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് പോലീസ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button