ഗാന്ധിനഗര്‍: 5 വര്‍ഷത്തിനിടെ ഗുജറാത്തില്‍ 40,000ല്‍ അധികം സ്ത്രീകളെ കാണാതായിയെന്ന് മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതോടെ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് വളച്ചൊടിച്ച് വ്യാജപ്രചരണം നടത്തിയ മാദ്ധ്യമങ്ങള്‍ക്കെതിരെ ഗുജറാത്ത് പോലീസ് രംഗത്ത് വന്നു. വസ്തുതാപരമായി കാര്യങ്ങള്‍ വിശകലനം ചെയ്തുകൊണ്ടാണ് ഗുജറാത്ത് പോലീസ് രംഗത്തുവന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ട്വീറ്റ് ചെയ്തു.
Read Also: ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച മൂന്നാമത്തെ ചീറ്റയും ചത്തു
‘5 വര്‍ഷത്തിനിടെ ഗുജറാത്തില്‍ 40,000ല്‍ അധികം സ്ത്രീകളെ കാണാതായതായിയെന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ (എന്‍സിആര്‍ബി) ഡാറ്റാ സ്രോതസ്സുകളെ ഉദ്ധരിച്ച് മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ക്രൈം ഇന്‍ ഇന്ത്യ-2020-ല്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2016-20 കാലയളവില്‍ 41,621 സ്ത്രീകളെ കാണാതായി. സംസ്ഥാനത്ത് നിന്ന് കാണാതായ സ്ത്രീകളില്‍ 39,497 (94.90%) സ്ത്രീകളെ ഗുജറാത്ത് പോലീസ് കണ്ടെത്തി. അവരെ അവരുടെ വീടുകളില്‍ തിരികെയെത്തിച്ചിട്ടുണ്ട്’.
‘പ്രസ്തുത വിവരങ്ങള്‍ 2020-ലെ ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ ഭാഗമാണ്. കുടുംബവഴക്ക്, ഒളിച്ചോട്ടം, പരീക്ഷയിലെ പരാജയം തുടങ്ങിയ കാരണങ്ങളാല്‍ സ്ത്രീകളെ കാണാതാവുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഈ കാണാതായവരില്‍ പലരേയും മറ്റു സംസ്ഥാനങ്ങളിലേക്ക് നിര്‍ബന്ധിത ലൈംഗികവൃത്തിക്ക് കയറ്റിയയ്ക്കപ്പെടുകയാണെന്ന് കേരളത്തിലടക്കമുള്ള മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇത്തരത്തില്‍ കേസുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പോലീസ് കാണാതായ വ്യക്തികളുടെ കേസുകള്‍ അന്വേഷിക്കുന്നുണ്ട്, കൂടാതെ ദേശീയ തലത്തിലുള്ള ഏകോപനത്തിന്റെ ഭാഗമായി മറ്റ് സംസ്ഥാന പോലീസ് യൂണിറ്റുകളുടെ ട്രാക്കിംഗിനായി ഒരു സമര്‍പ്പിത വെബ്‌സൈറ്റിലേക്ക് ഡാറ്റ നല്‍കുകയും ചെയ്യുന്നു’, ഗുജറാത്ത് പോലീസ് ടിറ്ററില്‍ കുറിച്ചു.
അതേസമയം കേരളം, ഡല്‍ഹി എന്നിവിടങ്ങളിലുള്‍പ്പെടെയുള്ള മാദ്ധ്യമങ്ങള്‍ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമായാണ് പ്രചരിപ്പിച്ചത്. ഇതിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തുവന്നത്.
Post Your Comments