KeralaLatest NewsNews

താനൂർ ബോട്ടപകടം: എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ച് ഡിജിപി

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ബോട്ടപകടം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിടുകയും ചെയ്തു.

Read Also: രോഗശാന്തി നൽകാമെന്ന് പറഞ്ഞ്‌ വീട്ടിലെത്തി, ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു: മന്ത്രവാദിയുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് എസ് ആണ് സംഘത്തലവൻ. താനൂർ ഡിവൈഎസ്പി വി വി ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കോണ്ടോട്ടി എഎസ്പി വിജയ ഭാരത് റെഡ്ഡി, താനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജീവൻ ജോർജ് എന്നിവർ അംഗങ്ങളാണ്. ഉത്തരമേഖലാ ഐ ജി നീരജ് കുമാർ ഗുപ്തയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അന്വേഷണം.

എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.

Read Also: പൂഞ്ച് മേഖലയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു: ബിഎസ്എഫ് ജവാന് വീരമൃത്യു, ആറ് പേർക്ക് പരിക്ക് 

shortlink

Related Articles

Post Your Comments

Related Articles


Back to top button