ഗുവാഹത്തി: സംസ്ഥാനത്ത് ബഹുഭാര്യത്വത്തിന് നിരോധനം ഏർപ്പെടുത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തീരുമാനത്തിന്റെ നിയമസാധുത പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നുംബഹുഭാര്യത്വം നിരോധിക്കാനുള്ള തീരുമാനം നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്ന് വിദഗ്‌ധ സമിതി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു വിദഗ്‌ധ സമിതി രൂപീകരിക്കാൻ അസം സർക്കാർ തീരുമാനിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 25നോടൊപ്പം, മുസ്ലീം വ്യക്തിനിയമ (ശരിയത്ത്) നിയമം 1937ലെ വ്യവസ്ഥകൾ എന്നിവ സമിതി പരിശോധിക്കും,’ ഹിമന്ത ബിശ്വ ശർമ്മ ട്വിറ്ററിൽ പറഞ്ഞു.
‘മികച്ച തീരുമാനത്തിലെത്താൻ നിയമ വിദഗ്‌ധർ ഉൾപ്പെടെ എല്ലാവരുമായും കമ്മിറ്റി വിപുലമായ ചർച്ചകളിൽ ഏർപ്പെടുമെന്നും 1937ലെ മുസ്‌ലിം വ്യക്തിനിയമ (ശരിയത്ത്) നിയമത്തിലെ വ്യവസ്ഥകൾ, ഭരണഘടനയുടെ 25-ാം അനുച്ഛേദം എന്നിവ പരിശോധിച്ച് കമ്മിറ്റി തീരുമാനമെടുക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
Post Your Comments