സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവിലെ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലെ ജീവനക്കാർ ശമ്പളം ലഭിക്കാതെ ദുരിതത്തിൽ. കഴിഞ്ഞ 9 മാസമാണ് ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിരിക്കുന്നത്. ഇതോടെ, 13 അധ്യാപകർ ഉൾപ്പെടെയുളള 38 ജീവനക്കാരാണ് കൃത്യമായ ശമ്പളമില്ലാതെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. അതേസമയം, 50 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും, ഇവ ലഭിക്കുന്ന മുറയ്ക്ക് മുഴുവൻ ശമ്പളം നൽകുമെന്നും നടന ഗ്രാമം ഭരണസമിതി അറിയിച്ചിട്ടുണ്ട്.
മുൻ ഭരണസമിതിയുടെ കാലയളവിൽ 50 ലക്ഷം രൂപയുടെ ഗ്രാൻഡ് 25 ലക്ഷം രൂപയായി വെട്ടിക്കുറച്ചിരുന്നു. ഇത് വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് നടന ഗ്രാമത്തിന്റെ വിശദീകരണം. കൂടാതെ, നടന ഗ്രാമത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികൾ ഇഴയുന്നതും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുണ്ട്. ഗുരു ഗോപിനാഥന്റെ സ്മരണാർത്ഥമാണ് 1995-ൽ നടന ഗ്രാമം സ്ഥാപിച്ചത്. ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികൾ സ്ഥിരമായും, നൂറോളം വിദ്യാർത്ഥികൾ അവധിക്കാലത്തും ഇവിടെ പരിശീലനത്തിന് എത്തുന്നുണ്ട്.
Also Read: മുട്ടയെക്കാൾ പ്രോട്ടീൻ ഈ ഭക്ഷണങ്ങളിൽ
Post Your Comments