ഒഡീഷ: വീട്ടില്‍ ചോറുവച്ചില്ലെന്ന കാരണത്താൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ഒഡീഷയിലെ സംബൽപൂരിൽ ആണ് സംഭവം. 35 വയസുകാരിയായ പുഷ്പ ധാരുവയാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് ഭർത്താവായ സനാതൻ ധരുവയെ (40) പൊലീസ് അറസ്റ്റ് ചെയ്തു.
ഇവര്‍ക്ക് ഒരു മകളും മകനുമുണ്ട്. മകൾ ഒരു വീട്ടിൽ വീട്ടുജോലിക്കാരിയാണ്. മക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് സംഭവം നടന്നത്.
സനാതൻ വീട്ടിലെത്തിയപ്പോൾ ഭാര്യ ചോറ് വയ്ക്കാതെ കറി മാത്രമാണ് വച്ചിരുന്നത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. തിരികെയെത്തിയപ്പോൾ അമ്മ മരിച്ചുകിടക്കുന്നതായി കണ്ട മകൻ പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
Post Your Comments