Latest NewsNewsBusiness

രാജ്യത്ത് ആപ്പിൾ ഇറക്കുമതിക്ക് വിലക്ക്, നിയന്ത്രണത്തിന് പിന്നിലെ കാരണം ഇതാണ്

ഇറാനിൽ നിന്നും രാജ്യത്തേക്ക് വലിയ തോതിൽ വില കുറഞ്ഞ ആപ്പിളുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്

അയൽ രാജ്യങ്ങളിൽ ഇറക്കുമതി ചെയ്യുന്ന ആപ്പിളിന് വിലക്കേർപ്പെടുത്തി ഇന്ത്യ. അടിസ്ഥാന വില, ഇൻഷുറൻസ്, ചരക്ക് കൂലി എന്നിവ ചേർത്തുള്ള ഇറക്കുമതി വില 50 രൂപയിൽ താഴെയുള്ള ആപ്പിളുകൾ ഇറക്കുമതി ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പട്ടികയിൽ നിന്ന് ഭൂട്ടാനെ ഒഴിവാക്കിയിട്ടുണ്ട്. ഭൂട്ടാനിൽ നിന്നുളള ഇറക്കുമതിക്ക് വിലക്ക് ബാധകമല്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് വ്യക്തമാക്കി.

ഇറാനിൽ നിന്നും രാജ്യത്തേക്ക് വലിയ തോതിൽ വില കുറഞ്ഞ ആപ്പിളുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് ആഭ്യന്തര ആപ്പിളിന്റെ വില കുറയാൻ കാരണമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മുൻപും ആപ്പിൾ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 2022-23 സാമ്പത്തിക വർഷം 26.03 കോടി ഡോളറിന്റെ ഇറക്കുമതിയാണ് നടന്നിട്ടുള്ളത്. അതേസമയം, 2021-22 കാലയളവിൽ 38.51 കോടി ഡോളറിന്റെ ആപ്പിൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിരുന്നു.

Also Read: സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ സ്വകാര്യ ബാങ്ക്, പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button