കൊച്ചി: കേരളാ സ്റ്റോറിയെ അനുകൂലിച്ചതിന് സമൂഹ മാധ്യമങ്ങളില്‍ മോശം കമന്റിട്ടവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ എം പി പദ്മകുമാര്‍. കേരളാ സ്റ്റോറിയില്‍ പറയുന്നത് നടന്ന കാര്യമാണ്. അത് തെറ്റാണെന്ന് പറയുന്നവരുടെ മനസ്സില്‍ തീവ്രവാദ ചിന്തയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ മോശമായ രീതിയില്‍ കമന്റിട്ടവര്‍ക്കാണ് ഇത്തരത്തില്‍ അദ്ദേഹം മറുപടി നല്‍കിയത്.
Read Also: കരുതൽ സ്വർണശേഖരം കുത്തനെ ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞതിന്റെ പൂര്‍ണ്ണരൂപം..
‘ഇതൊക്കെ കേരളത്തില്‍ നടന്ന കാര്യമാണ്. അതിന് തെളിവുകളുമുണ്ട്. ആ പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ സ്റ്റേറ്റ്‌മെന്റൊക്കെ നമ്മള്‍ കണ്ടതാണ്. ഇത് പറയുന്നത് കൊണ്ട് നിങ്ങളെന്നെ സംഘിയെന്ന് വിളിക്കുന്നെങ്കില്‍ വിളിച്ചോളൂ. ഞാന്‍ സംഘിയാണ്. നിങ്ങള്‍ എന്നെ എന്ത് വേണമെങ്കിലും വിളിക്കാം. ഞാന്‍ ഈ സംസ്‌കാരത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഇതിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യില്ല. ഹിന്ദു സംസ്‌കാരത്തെ സംരക്ഷിക്കുന്നത് ആരായാലും അവരുടെ കൂടെ ഞാന്‍ നില്‍ക്കും’, അദ്ദേഹം വീഡിയോയിലൂടെ അറിയിച്ചു.
‘ എനിക്ക് അടുത്തിടെ കുറച്ച് പൊങ്കാല കിട്ടിയിരുന്നു. കേരളാ സ്റ്റോറി തിയേറ്ററില്‍ പോയി കാണണം എന്ന് പറഞ്ഞതു മുതല്‍ എന്റെ ഫേസ്ബുക്ക് പോസ്റ്റിന് നിരവധി മോശം കമന്റുകള്‍ വന്നിരുന്നു. ക്രൂരവും അപഹാസ്യവുമായ ഒരുപാട് കമന്റുകളും വന്നു. ഇത്, മാത്രമല്ല ഒരുപാട് പേര്‍ ഫോണ്‍ വിളിച്ച് തെറി പറഞ്ഞു. ഞാന്‍ ആകെ പറഞ്ഞത് ഒരു സിനിമ കാണണം എന്നു മാത്രമാണ്.
‘കേരളാ സ്റ്റോറി എന്ന് പറയുന്ന സിനിമ ഞാന്‍ കാണണമെന്ന് പറഞ്ഞിരുന്നു. ആ സിനിമ ഞാന്‍ കണ്ടിരുന്നു. ആ സിനിമയില്‍ ഒരു മത വിഭാഗത്തെയും മോശമായി പറയുന്നില്ല. നമ്മുടെ കേരളത്തില്‍ നടന്ന ചില സംഭവങ്ങള്‍ ചില പെണ്‍കുട്ടികളുടെ ജീവിതമാണ് കഥയായി ചിത്രീകരിച്ചിരിക്കുന്നത്. ഇത് സത്യമാണെന്ന് അറിയണമെങ്കില്‍ ഒന്ന് പുറകോട്ട് ചിന്തിച്ച് നോക്കിയാല്‍ മതി. ഇതൊക്കെ കേരളത്തില്‍ നടന്ന കാര്യമാണ്. പിന്നാമ്പുറ കാഴ്ചകള്‍ അന്വേഷിച്ച് കണ്ടെത്തിയതായിരിക്കും. അതിന് തെളിവുകളുമുണ്ട്. ആ പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ സ്റ്റേറ്റ്‌മെന്റൊക്കെ നമ്മള്‍ കണ്ടതാണ്. പിന്നെ അതിലെ 35000 എന്നിങ്ങനെയുള്ള കണക്കുകള്‍ ഉണ്ടെന്ന് എനിക്കും തോന്നുന്നില്ല. അതിന്റെ ആധികാരികതയെകുറിച്ച് അറിയാത്തത് കൊണ്ടാണ് എനിക്കറിയില്ല എന്ന് പറയുന്നത്’.
‘പിന്നെ മറ്റൊരു കാര്യം കുറച്ച്കാലം മുന്‍പ് പികെ എന്ന് പറയുന്ന സിനിമ ഈശ്വരനെയും ഹിന്ദുക്കളെയും ദൈവങ്ങളെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ സിനിമ ഇവിടെ ഇറങ്ങിയ സമയത്ത് എല്ലാവരും ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ആ സിനിമയില്‍ അഭിനയിച്ച പ്രധാന നടന്‍ പിന്നീട് വന്ന ഏതോ ഒരു ഇന്‍സിഡന്റില്‍ പറയുകയുണ്ടായി ഭാരതം അസഹിഷ്ണുതയാണെന്ന്. സഹിഷ്ണുത ഇല്ലാത്ത ഒരു രാജ്യമാണ് ഭാരതമെന്ന് ഞാന്‍ വായിച്ചിരുന്നു. പക്ഷേ അദ്ദേഹം ഒരു കാര്യം മനസ്സിലാക്കണം, പികെ എന്ന് പറയുന്ന ഒരു സിനിമയില്‍ ഭാരതത്തിന്റെ ഈശ്വരന്മാരെ മോശമായി ചിത്രീകരിച്ചത് പോലെ, മറ്റൊരു വിശ്വാസത്തിലെ ഈശ്വരനെ മോശമായി ചിത്രീകരിച്ച് പാകിസ്ഥാന്‍ പോലുള്ള സ്ഥലത്ത് റിലീസ് ചെയ്തിരുന്നെങ്കില്‍ അടുത്ത സിനിമ ചെയ്യാന്‍ അദ്ദേഹം ഇവിടെ കാണില്ലായിരുന്നു. കാരണം, അത്രമാത്രം തീവ്രമായ ചിന്താഗതിയില്‍ ഉള്ളവരാണ് പാകിസ്ഥാന്‍ പോലുള്ള പല രാജ്യങ്ങളും. ഭാരതം അസഹിഷ്ണുതമല്ലെന്നുള്ളതിനുള്ള തെളിവാണ് അദ്ദേഹം അഭിനയിച്ച ആ സിനിമ.
‘നമ്മുടെ മണ്ണാണ് നമ്മള്‍ ചവിട്ടി നില്‍ക്കുന്ന മണ്ണ്. ഇതിനകത്തെ ഹിന്ദുവും ക്രിസ്ത്യാനിയും മുസല്മാനുമൊക്കെ ഈ മണ്ണിന്റെ തന്നെ മക്കളാണ്. അത് എല്ലാവരും ഓര്‍ത്തിരുന്നെങ്കില്‍ നല്ലത്.
Post Your Comments