
ട്വിറ്ററിന്റെ പണമടച്ചുള്ള സേവനമായ ബ്ലൂ സബ്സ്ക്രിപ്ഷന് തിരിച്ചടി. ഉപഭോക്താക്കൾ കൂട്ടത്തോടെ പിന്മാറിയതോടെയാണ് തിരിച്ചടിയാണ്. കഴിഞ്ഞ നവംബറിലാണ് ഇലോൺ മസ്ക് ബ്ലൂ സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചത്. തുടക്കത്തിൽ നിരവധി ഉപഭോക്താക്കൾ സബ്സ്ക്രിപ്ഷൻ എടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, ഏപ്രിൽ എത്തിയതോടെ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറയുകയായിരുന്നു.
ആറ് മാസം കൊണ്ട് 6,40,000 പേരെ മാത്രമാണ് സബ്സ്ക്രിപ്ഷൻ പ്ലാനിനു കീഴിൽ എത്തിക്കാൻ ട്വിറ്ററിന് സാധിച്ചിട്ടുള്ളൂ. നിലവിൽ, 2,91,183 ആളുകളാണ് ബ്ലൂ ടിക് സബ്സ്ക്രിപ്ഷൻ ഉപയോഗിക്കുന്നത്. ഇവരിൽ 1,07,492 പേർക്ക് നൂറിൽ താഴെ മാത്രമാണ് ഫോളോവേഴ്സ് ഉള്ളത്. ഇതോടെ, സബ്സ്ക്രിപ്ഷൻ സേവനം ട്വിറ്ററിന് നേരിയ തോതിൽ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മുൻപ് പ്രശസ്തരായ വ്യക്തികളുടെ അക്കൗണ്ടുകളെ അവരുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായിക്കുന്നതിനാണ് ട്വിറ്റർ ബ്ലൂ ടിക് നൽകിയിരുന്നത്.
Also Read: ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്ത്: മലപ്പുറം സ്വദേശി പിടിയിൽ
Post Your Comments