ചാറ്റ്ജിപിടി ഉപയോഗിച്ച് തയ്യാറാക്കിയത് വ്യാജ വാർത്ത! ആർട്ടിഫിഷൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്ത ആൾ അറസ്റ്റിൽ

യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ട്രെയിൻ അപകടത്തിന്റെ വ്യാജവാർത്ത തയ്യാറാക്കിയത്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ജിപിടി ഉപയോഗിച്ച് വ്യാജവാർത്ത തയ്യാറാക്കിയ ആൾ അറസ്റ്റിൽ. ട്രെയിൻ അപകടത്തിന്റെ വാർത്തയാണ് ഇയാൾ വ്യാജമായി സൃഷ്ടിച്ചത്. ചൈനയിലെ വടക്ക് പടിഞ്ഞാറൻ ഗാൻസു പ്രവശ്യയിലാണ് സംഭവം. ആർട്ടിഫിഷൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്തതിനെ തുടർന്ന് ചൈനയിൽ നടക്കുന്ന ആദ്യത്തെ അറസ്റ്റ് കൂടിയാണിത്.

യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ട്രെയിൻ അപകടത്തിന്റെ വ്യാജവാർത്ത തയ്യാറാക്കിയത്. തുടർന്ന് വിവിധ സമൂഹ മാധ്യമങ്ങൾ വഴി ഇയാൾ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് എന്ന മാധ്യമത്തിന്റെ പേരിലാണ് ഇയാൾ വ്യാജവാർത്ത പ്രചരിപ്പിച്ചത്. ഏപ്രിൽ 25ന് നടന്ന ട്രെയിൻ അപകടത്തിൽ 9 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വാർത്തയുടെ ഉള്ളടക്കം. 20ലധികം അക്കൗണ്ടുകളിൽ നിന്നാണ് ഈ വാർത്ത പങ്കുവച്ചതായി കണ്ടെത്തിയത്. തുടർന്ന് സൈബർ സെക്യൂരിറ്റി വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Also Read: സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റ പാടുകള്‍, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു: നഗ്നമായ നിലയില്‍ ഏഴുവയസുകാരിയുടെ മൃതദേഹം

 

Share
Leave a Comment