
മലപ്പുറം: മലപ്പുറത്ത് കഞ്ചാവ് വേട്ട. ഓട്ടോയിൽ കടത്തുകയായിരുന്ന 2 കിലോയിലധികം കഞ്ചാവുമായി കാവനൂർ സ്വദേശി മഞ്ചേരി എക്‌സൈസിന്റെ പിടിയിലായി. മുഹമ്മദ് റിയാസ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കാവനൂർ ഭാഗത്ത് മൊത്തമായി കഞ്ചാവ് ഇറക്കി ചില്ലറ വില്പനക്കാർക്ക് വിതരണം ചെയ്തിരുന്ന ആളാണ് പ്രതി.
Read Also: വൈഡ് സ്ക്രീനിൽ ഇനി ഐപിഎൽ മത്സരങ്ങൾ ആസ്വദിക്കാം, ജിയോ ഡ്രൈവ് വി.ആർ ഹെഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു
മഞ്ചേരി എക്‌സൈസും ഉത്തരമേഖലാ കമ്മീഷണർ സ്‌ക്വാഡും മലപ്പുറം ഐബി ഉദ്യോഗസ്ഥരും ചേർന്ന് കാരാപ്പറമ്പ് ഭാഗത്ത് നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. കൂട്ടു പ്രതിയായ മഞ്ചേരി കിടങ്ങഴി സ്വദേശി ഫിറോസ് റഹ്മാൻ എന്ന കോശി സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. ഇയാളും നിലവിൽ കഞ്ചാവ് കേസിൽ വിചാരണ നേരിടുന്നയാളാണ്. കഴിഞ്ഞ ആഴ്ചയിൽ വണ്ടൂരിൽ കഞ്ചാവ് ചില്ലറ വില്പനക്കാരനും നിരവധി കേസുകളിൽ പ്രതിയുമായ മഞ്ചേരി സ്വദേശി സാലിമോൻ പിടിയിലായതിനെ തുടർന്നാണ് കിടങ്ങഴി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വില്പന സംഘത്തെക്കുറിച്ച് എക്സൈസ് അന്വേഷണം തുടങ്ങിയത്.
മഞ്ചേരി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ഇ ടി ഷിജു, ഉത്തരമേഖല കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് ഷഫീഖ്, ടി ഷിജുമോൻ, ഐ ബി ഓഫീസർ ശ്രീകുമാർ സി , പ്രിവന്റീവ് ഓഫീസർ എൻ വിജയൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീജിത്ത് ടി, സുലൈമാൻ, ഷബീർ പുല്ലാഞ്ചേരി വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സനീറ, എക്‌സൈസ് ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments