സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,200 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,650 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 560 രൂപയുടെ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഈ മാസം തുടക്കം മുതൽ സ്വർണവിപണി അസ്ഥിരമാണ്. സ്വർണത്തിന് താരതമ്യേന ഉയർന്ന വിലയിലാണ് മെയ് മാസത്തിന്റെ ആദ്യ ദിനങ്ങളിൽ വ്യാപാരം നടന്നത്.
ആഗോള സ്വർണ വിപണിയിൽ സ്വർണം ഔൺസിന് 2,016.87 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 24 മണിക്കൂറിനിടെ ആഗോള വിപണിയിൽ ഔൺസിന് 1.6 ശതമാനമാണ് കുറഞ്ഞത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണം വാങ്ങുന്നതോടെയാണ് വില ഗണ്യമായി ഉയരുന്നത്. കൂടാതെ, ആഗോളവിപണിയിലെ എല്ലാ ചലനങ്ങളും ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കാറുണ്ട്.
Also Read: കോടികള്‍ മുടക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും നവീകരിക്കുന്നു
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 82.40 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 659 രൂപയും, 10 ഗ്രാം വെള്ളിക്ക് 824 രൂപയുമാണ് നിരക്ക്.
Post Your Comments