പാലക്കാട്: മണിപ്പൂരില്‍ ഏതോ മതവിഭാഗത്തിനെതിരെ ആക്രമണം നടക്കുന്നു എന്ന മട്ടിലാണ് കേരളത്തിലെ ചിലര്‍ വ്യാജ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. യഥാര്‍ത്ഥ കാരണം മറച്ചുവെച്ചാണ് ഇക്കൂട്ടര്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് മണിപ്പൂരിലെ രണ്ട് ഗോത്ര വിഭാഗങ്ങളില്‍ നിന്നാരംഭിച്ച സംഘര്‍ഷത്തെ കുറിച്ച് സന്ദീപ് വാര്യര്‍ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘2014 ന് മുമ്പ് നിങ്ങളില്‍ എത്ര പേര്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയെ ശ്രദ്ധിച്ചിട്ടുണ്ട് ? എത്ര പേര്‍ നോര്‍ത്ത് ഈസ്റ്റിലേക്ക് റൈഡ് പോയിട്ടുണ്ട് ? 2014 ന് മുമ്പ് തീവ്രവാദ സംഘടനകള്‍ക്ക് കപ്പം കൊടുക്കാതെ കടന്ന് ചെല്ലാനാകാതിരുന്ന , ഇന്ത്യന്‍ പട്ടികള്‍ തിരിച്ചു പോവുക എന്ന ബാനറുയര്‍ത്തി നെഹ്രുവിനെ വരവേറ്റ ചരിത്രമുള്ള സംസ്ഥാനങ്ങളാണത്. ചൈന എളുപ്പത്തില്‍ കടന്നു കയറും എന്ന് കരുതി റോഡുകളും പാലങ്ങളും റെയില്‍വേയും നമ്മുടെ രാജ്യം നിര്‍മ്മിക്കാതിരുന്ന സംസ്ഥാനങ്ങള്‍’.
‘മോദി വന്നു, ചിത്രം മാറി. റോഡുകളും പാലങ്ങളും വന്നു, ആദ്യമായി റെയില്‍വേ പാളങ്ങള്‍ വിരിയ്ക്കപ്പെട്ടു. ട്രെയിനുകളോടി തുടങ്ങി, വികസന സൂര്യന്‍ നോര്‍ത്ത് ഈസ്റ്റിലുമുദിച്ചു, തീവ്രവാദികളില്‍ ചിലരെ കാലപുരിക്കയച്ചു, ശേഷിച്ചവര്‍ കീഴടങ്ങി, മുഖ്യധാരയിലേക്ക് കടന്നു വന്നു, സമാധാനം പുലര്‍ന്നു . ഇതിനിടക്ക് ഒരു കോടതി വിധിയെ തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മില്‍ മണിപ്പൂരില്‍ സംഘര്‍ഷമുണ്ടാകുന്നു. നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നു . അപ്പോഴാണ് കേരളത്തിലെ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് മണിപ്പൂരില്‍ ഏതോ മതവിഭാഗത്തിനെതിരെ ആക്രമണം നടക്കുന്നു എന്ന മട്ടില്‍ വ്യാജ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്. അവിടെ ഇരു ഗോത്ര വിഭാഗങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ ശക്തമായ നടപടിയിലൂടെ അവസാനിപ്പിച്ചിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കോണ്‍ഗ്രസ്സ് ഭരിക്കുന്ന കാലത്തെപ്പോലെ മാസങ്ങളോളം നോര്‍ത്ത് ഈസ്റ്റില്‍ കയറാന്‍ പറ്റാത്ത സ്ഥിതിയൊന്നും ഇല്ല, ഉണ്ടാവാന്‍ പോകുന്നുമില്ല’ .
Post Your Comments