തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും നവീകരിക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം 2.11 കോടി രൂപ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. ഓഫീസും ചേംബറും നവീകരിക്കാന്‍ 60,46,000 രൂപയും കോണ്‍ഫറന്‍സ് ഹാള്‍ നവീകരിക്കാന്‍ 1,50,80,000 രൂപയും അനുവദിച്ച് ഈ മാസം ഒന്നിന് പൊതുഭരണ അഡിഷണല്‍ ചീഫ്‌സെക്രട്ടറി കെ.ആര്‍. ജ്യോതിലാലാണ് ഉത്തരവിറക്കിയത്.
ഓഫീസ്, ചേംബര്‍ ഇന്റീരിയര്‍ വര്‍ക്കിന് മാത്രം 12.18ലക്ഷമാണ് ചെലവ്. ഫര്‍ണിച്ചറിന് 17.42ലക്ഷം, മുഖ്യമന്ത്രിയുടെ നെയിംബോര്‍ഡ്, എംബ്ലം, ഫ്‌ളാഗ് പോള്‍സ് 1.56ലക്ഷം, ടോയ്ലറ്റ്, റസ്റ്റ് റൂം 1.72ലക്ഷം, സ്‌പെഷ്യല്‍ ഡിസൈനുള്ള ഫ്‌ലഷ് ഡോര്‍ 1.85ലക്ഷം, സോഫ ഉള്‍പ്പെടെ സിവില്‍ വര്‍ക്ക് 6.55 ലക്ഷം, ഇലക്ട്രിക്കല്‍ വര്‍ക്ക് 4.70ലക്ഷം, എ.സി 11.55 ലക്ഷം, ഫയര്‍ഫൈറ്റിംഗ് 1.26ലക്ഷം എന്നിങ്ങനെയാണ് തുക.
കോണ്‍ഫറന്‍സ് ഹാളിന്റെ ഇന്റീരിയര്‍ 18.39ലക്ഷം, ഫര്‍ണിച്ചര്‍ 17.42ലക്ഷം, നെയിംബോര്‍ഡ്, എംബ്ലം 1.51ലക്ഷം, ടോയ്ലറ്റ് 1.39ലക്ഷം, പ്ലംബിംഗ് 1.03ലക്ഷം, കിച്ചണ്‍ ഉപകരണങ്ങള്‍ 74,000, സ്‌പെഷ്യല്‍ ഡിസൈനുള്ള ഫ്‌ലഷ് ഡോറുകള്‍ 1.85ലക്ഷം, ഇലക്ട്രിക്കല്‍ വര്‍ക്ക് 6.77ലക്ഷം, ഫയര്‍ ഫൈറ്റിംഗ് 1.31ലക്ഷം, എ.സി 13.72ലക്ഷം, ഇലക്ട്രോണിക് വര്‍ക്ക് 79ലക്ഷം.
സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും. പൊതുമരാമത്ത് വകുപ്പാണ് നവീകരണപ്രവര്‍ത്തികള്‍ നടത്തേണ്ടത്.
Post Your Comments