KeralaLatest NewsNews

താനൂർ ബോട്ടപകടം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അപകടത്തിൽ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.

Read Also: താനൂർ ബോട്ടപകടം: മരണസംഖ്യ ഉയരുന്നു, പരിക്കേറ്റവരുടെ ചികിത്സയ്ക്കായി ക്രമീകരണങ്ങളൊരുക്കാൻ നിർദ്ദേശിച്ച് ആരോഗ്യമന്ത്രി

അതേസമയം, താനൂരിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 21 ആയി ഉയർന്നു. മരണപ്പെട്ടവരിൽ 12 പേരെ തിരിച്ചറിഞ്ഞു. താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.

മെയ് 8 ന് നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചിട്ടുണ്ട്

Read Also: ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രിമുതല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button