KeralaLatest NewsNews

താനൂർ ബോട്ടപകടം: മരണസംഖ്യ ഉയരുന്നു, പരിക്കേറ്റവരുടെ ചികിത്സയ്ക്കായി ക്രമീകരണങ്ങളൊരുക്കാൻ നിർദ്ദേശിച്ച് ആരോഗ്യമന്ത്രി

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരണസംഖ്യ ഉയരുന്നു. 12 മരണങ്ങൾ സ്ഥിരീകരിച്ചുവെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോർട്ട്. മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിലാണ് വിനോദയാത്രാ ബോട്ട് മുങ്ങി അപകടം ഉണ്ടായത്. മരണപ്പെട്ടവരിൽ 6 കുട്ടികളും 3 സ്ത്രീകളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Read Also: സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കും, അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

20 പേരെ രക്ഷപ്പെടുത്തിയെന്നും അധികൃതർ വ്യക്തമാക്കുന്നു. 35 ലധികം പേർ ബോട്ടിലുണ്ടായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. മരണപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം, താനൂരിൽ ബോട്ടപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. മഞ്ചേരി മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ചുവെന്നും  മന്ത്രി പറഞ്ഞു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: ഗോഡൗണിലെ രഹസ്യ അറയിൽ നിന്നും ആറായിരത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവം: രണ്ട് പേർ കൂടി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button