Latest NewsKeralaNews

അധ്യാപകൻ എന്ന വ്യാജേന കഞ്ചാവ് വിൽപ്പന: ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അധ്യാപകൻ എന്ന വ്യാജേന കഞ്ചാവ് വിറ്റിരുന്നയാൾ അറസ്റ്റിൽ. തിരുവല്ലം ക്രൈസ്റ്റ് നഗർ സ്‌കൂളിന് സമീപം വാടകയ്ക്ക് വീടെടുത്ത് കഴിഞ്ഞ രണ്ട് വർഷത്തോളം സ്‌കൂൾ കോളേജ് കുട്ടികൾക്ക് കഞ്ചാവ് വില്പന നടത്തി വന്ന വലിയതുറ സ്വദേശി സാംസൺ ഗോമസാണ് എക്‌സൈസിന്റെ പിടിയിലായത്.

Read Also: ലഹരി ആരും വായില്‍ കുത്തിക്കയറ്റിയതല്ല, മകന് ബോധമുണ്ടെങ്കില്‍ ഉപയോഗിക്കില്ല: ടിനി ടോമിനെതിരെ ധ്യാന്‍ ശ്രീനിവാസൻ

തിരുവനന്തപുരം റേഞ്ച് ഇൻസ്‌പെക്ടർ വി ജി സുനിൽകുമാറും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. 2.28 കിലോഗ്രാം കഞ്ചാവും, സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. സാംസൺ തിരുവനന്തപുരം നഗരപ്രദേശങ്ങളിലെ സ്‌കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് സ്‌കൂട്ടറിൽ കൊണ്ടു നടന്നാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.

പരിശോധനാ സംഘത്തിൽ ഐ ബി പ്രിവന്റീവ് ഓഫീസർ പ്രകാശ്, പ്രേമനാഥൻ, സിഇഒമാരായ ദീപു, ശരത്, ആദർശ്, വനിതാ സിഇഒ സജീന എന്നിവർ പങ്കെടുത്തു.

Read Also: കാസർഗോഡ് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് പൊട്ട കിണറ്റിൽ വീണ് മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button