KeralaLatest NewsNews

താനൂർ ബോട്ടപകടം: മുഖ്യമന്ത്രി നാളെ അപകടസ്ഥലം സന്ദർശിക്കും

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ താനൂർ ബോട്ടപകടം നടന്ന സ്ഥലം സന്ദർശിക്കും. നാളെ രാവിലെയാണ് അദ്ദേഹം ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കുക. താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.

Read Also: താനൂർ ബോട്ടപകടം: മരണസംഖ്യ ഉയരുന്നു, പരിക്കേറ്റവരുടെ ചികിത്സയ്ക്കായി ക്രമീകരണങ്ങളൊരുക്കാൻ നിർദ്ദേശിച്ച് ആരോഗ്യമന്ത്രി

മെയ് 8 ന് നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചിട്ടുണ്ട്. അതേസമയം, മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്തണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നൽകിയ നിർദ്ദേശം. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: നുണകൾ ഫലിക്കുന്നില്ല അതുകൊണ്ട് അവർ സോണിയയെ ഇറക്കി: കോൺഗ്രസ് ഭയന്നു തുടങ്ങിയെന്ന് നരേന്ദ്രമോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button